ഡിഎന്‍എ ഫലം വന്ന ശേഷം ഫാ. റോബിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ നീക്കം; കുഞ്ഞിനെ മാറ്റാനുള്ള സാധ്യത ബലപ്പെട്ടതായി പൊലീസ്

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാറ്റാന്‍ ബന്ധുക്കളെ വരെ വൈദികനും കൂട്ടരും സ്വാധീനിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വൈദികന്‍ അറസ്റ്റിലായ ശേഷവും അദേഹത്തിന് വേണ്ടി കുഞ്ഞിനെ മാറ്റാന്‍ ചിലര്‍ നീക്കം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് പൊലീസിന്റെ നീക്കം. തൊക്കിലാങ്ങാടി ആശുപത്രിയില്‍വച്ചോ പിന്നീടോ കുഞ്ഞിനെ മാറ്റിയിരിക്കാമെന്ന സംശയമാണ് പൊലീസിനുള്ളത്. അങ്ങനെയെങ്കില്‍ ഡിഎന്‍എ വൈദികന് അനുകൂലമായേക്കും. എന്നിരുന്നാലും ഇരയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈദികന് കേസില്‍ നിന്ന് ഊരാന്‍ കഴിയില്ല

ഡിഎന്‍എ ഫലം വന്ന ശേഷം ഫാ. റോബിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ നീക്കം; കുഞ്ഞിനെ മാറ്റാനുള്ള സാധ്യത ബലപ്പെട്ടതായി പൊലീസ്

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഡിഎന്‍എ ഫലം വന്നശേഷം ഫാ. റോബിന്‍ വടക്കുംചേരിയ്‌ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്. കുഞ്ഞിനെ മാറ്റിയിരിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ രക്തവും ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചത്. പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും ചോദ്യംചെയ്യലില്‍ പുറത്തുവന്നതോടെയാണ് ഡിഎന്‍എ ഫലം വന്നാലുടന്‍ വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കേസില്‍ ഒന്നാം പ്രതി ഫാ.റോബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈദികന്റെ കമ്പ്യൂട്ടര്‍ രഹസ്യകോഡ് സഹിതം സൈബര്‍ വിഭാഗത്തിന് കൈമാറിയിരുന്നു. വൈദികനെ സഹായിച്ച രണ്ടു മുതല്‍ പത്തുവരെയുള്ള പ്രതികളുടെ വിവരങ്ങള്‍ ഇതുവഴി പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. വൈദികനുമായി നിരന്തരമായി ബന്ധപ്പെട്ടവരുടെ കോള്‍ ലിസ്റ്റും പരിശോധിച്ചുവരുന്നുണ്ട്. പീഡനം മറച്ചുവെച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിനെ ഉള്‍പ്പെടെ പ്രതിയാക്കാന്‍ ആലോചിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാറ്റാന്‍ ബന്ധുക്കളെ വരെ വൈദികനും കൂട്ടരും സ്വാധീനിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വൈദികന്‍ അറസ്റ്റിലായ ശേഷവും അദേഹത്തിന് വേണ്ടി കുഞ്ഞിനെ മാറ്റാന്‍ ചിലര്‍ നീക്കം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് പൊലീസിന്റെ നീക്കം. തൊക്കിലങ്ങാടി ആശുപത്രിയില്‍വച്ചോ പിന്നീടോ കുഞ്ഞിനെ മാറ്റിയിരിക്കാമെന്ന സംശയമാണ് പൊലീസിനുള്ളത്.

അങ്ങനെയെങ്കില്‍ ഡിഎന്‍എ വൈദികന് അനുകൂലമായേക്കും. എന്നിരുന്നാലും ഇരയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈദികന് കേസില്‍ നിന്ന് ഊരാന്‍ കഴിയില്ല. ഡിഎന്‍എ വേണമെന്ന് വൈദികന്‍ വാശി പിടിക്കുന്നതിനും പിന്നിലും കുഞ്ഞിനെ മാറ്റിയിരിക്കാമെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉന്നതസ്വാധീനമുള്ള പ്രതിക്ക്‌ നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണിത്. സിഡബ്ല്യുസി ഉള്‍പ്പെടെ നിയമസംവിധാനങ്ങളെ ഒന്നടങ്കം സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിക്ക്‌
നവജാത ശിശുവിനെ മാറ്റുന്നത് അസാധ്യമായ കാര്യമല്ലെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.