ഷൂട്ടിങ്ങിനായി പാര്‍ക്ക് വിട്ടുകൊടുത്തില്ല; കൊച്ചി മേയറെ സംവിധായകന്‍ ജൂഡ് ആന്തണി ഭീഷണിപ്പെടുത്തിയെന്ന് പരാതി; സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു

ഷൂട്ടിങ്ങിനായി സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് കൊച്ചി മേയര്‍ സൗമിനി ജെയിനിനെ കണ്ടിരുന്നു. എന്നാല്‍ അനുവദിക്കാനാകില്ലെന്നായിരുന്നു മേയറുടെ മറുപടി. ഇതേ തുടര്‍ന്ന് ജൂഡ് ഭീഷണിപ്പെടുത്തിയെന്നും അപകീര്‍ത്തികരമായി സംസാരിച്ചെന്നുമാണ് മേയറുടെ പരാതി.

ഷൂട്ടിങ്ങിനായി പാര്‍ക്ക് വിട്ടുകൊടുത്തില്ല; കൊച്ചി മേയറെ സംവിധായകന്‍ ജൂഡ് ആന്തണി ഭീഷണിപ്പെടുത്തിയെന്ന് പരാതി; സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു

കൊച്ചി മേയര്‍ സൗമിനി ജെയിനിനെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. മേയറുടെ പരാതിയില്‍ സംവിധായകനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. സ്റ്റേഷനില്‍ ഹാജരാകാന്‍ ജൂഡിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായിട്ടാണ് ജൂഡ് ആന്തണി മേയറുടെ ഓഫീസില്‍ എത്തിയത്. ഇപ്പോല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്‌തെന്നാണു പരാതി.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിനു വിലക്കുണ്ടെന്ന് വിലക്കുണ്ടെന്ന് മേയര്‍ പറഞ്ഞതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. സദുദ്ദേശത്തോടെയുള്ള സിനിമയാണെന്നും ഷൂട്ടിങ് അനുവദിക്കണമെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. ഇത് വാക്കേറ്റത്തിലെത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് തിങ്കളാഴ്ചയാണ് മേയര്‍ പരാതി നല്‍കിയത്. ഇത് തുടര്‍നടപടികള്‍ക്കായി സെന്‍ട്രല്‍ പൊലീസിനു കൈമാറുകയായിരുന്നു.