പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയത്തിൽ ആഹ്ളാദിച്ചു; കാസര്‍ഗോഡ് 20 യുവാക്കള്‍ക്കെതിരെ കേസ്

ബിജെപി കുംബഡാജെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് രാജേഷ് ഷെട്ടിയുടെ പരാതിയിലാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.

പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയത്തിൽ ആഹ്ളാദിച്ചു; കാസര്‍ഗോഡ് 20 യുവാക്കള്‍ക്കെതിരെ കേസ്

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ടു പാകിസ്ഥാൻ നേടിയ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഹ്ളാദിച്ചതിനു 20 പേർക്കെതിരെ ബദിയടുക്ക പൊലീസ്‌ കേസെടുത്തു. ബിജെപി കുംബഡാജെ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് ഷെട്ടിയുടെ പരാതിയിലാണ് പൊലീസ്‌ കേസെടുത്തത്. കുംബഡാജെ ചെക്കുഡലിലെ റസാഖ്, മസൂദ്, സിറാജ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്.

അനധികൃതമായി സംഘടിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും അശ്രദ്ധമായ രീതിയില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് ബദിയടുക്ക പൊലീസ്‌ നാരദാ ന്യൂസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ്‌ അറിയിച്ചു.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ വിജയത്തെത്തുടർന്ന് ഇരുപതോളം പേർ കുംബഡാജെയിൽ സംഘടിച്ച് പടക്കം പൊട്ടിച്ചുവെന്നും പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നുമാണ് ബിജെപി നേതാവിന്റെ പരാതിയിൽ പറയുന്നത്. സംഘം പലരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More >>