ലിംഗം ഛേദിക്കപ്പെട്ട സ്വാമിയെ രക്ഷിക്കാനും നീക്കങ്ങൾ; പെൺകുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നു കാട്ടി പോലീസ് മേധാവിക്ക് പരാതി

സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തിൽ നിരവധി സാമാന്യ സംശയങ്ങൾ ഉണ്ടെന്നും ക്രിമിനൽ കുറ്റം നടന്നിട്ടുള്ളതിനാൽ പെൺകുട്ടിക്കെതിരെയും ഇവരുടെ കുടുംബത്തിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നുമാണ് പായിച്ചിറ നവാസിന്റെ പരാതിയിലുള്ളത്. പെൺകുട്ടിയെയും കുടുംബത്തിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പരാതിയിൽ ഉണ്ട്.

ലിംഗം ഛേദിക്കപ്പെട്ട സ്വാമിയെ രക്ഷിക്കാനും നീക്കങ്ങൾ; പെൺകുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നു കാട്ടി പോലീസ് മേധാവിക്ക് പരാതി

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ലിംഗം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീർത്ഥപാദർ എന്ന ഹരി സ്വാമിയെ രക്ഷിക്കാനും ആസൂത്രിത നീക്കങ്ങൾ. ലിംഗം സ്വയം മുറിച്ചതാണ് എന്ന് സ്വാമി പൊലീസിൽ നൽകിയിരിക്കുന്ന മൊഴിയെ ബലപ്പെടുത്തിക്കൊണ്ട്, സ്വാമിയെ കേസിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ചില കേന്ദ്രങ്ങൾ നടത്തുന്നത്.

സ്വാമിയുടെ ലിംഗം മുറിച്ച യുവതിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും യുവതിയെയും കുടുംബത്തെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പായിച്ചിറ നവാസ് പരാതി നൽകി. നിരവധി വിവാദവിഷയങ്ങളിൽ ഇടപെട്ടു കേസുകൾ നടത്തുന്ന പായിച്ചിറ നവാസ് പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളാണ്.

സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തിൽ നിരവധി സാമാന്യ സംശയങ്ങൾ ഉണ്ടെന്നും ക്രിമിനൽ കുറ്റം നടന്നിട്ടുള്ളതിനാൽ പെൺകുട്ടിക്കെതിരെയും ഇവരുടെ കുടുംബത്തിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നുമാണ് പായിച്ചിറ നവാസിന്റെ പരാതിയിലുള്ളത്. പെൺകുട്ടിയെയും കുടുംബത്തിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പരാതിയിൽ ഉണ്ട്.

ബാർ കോഴ, സോളാർ ഇടപാടുകൾ എന്നിവയിൽ കേസുകൾ നടത്തുന്ന പായിച്ചിറ നവാസിനെ ശങ്കർ റെഡ്ഢിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മന്ത്രിയായിരിക്കെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മുൻമന്ത്രി അനൂപ് ജേക്കബ് പായിച്ചിറ നവാസിനെതിരെ പരാതി നൽകിയിരുന്നു. കൂടാതെ നിരവധി ആരോപണങ്ങളും പായിച്ചിറ നവാസിനെതിരെ ഉയർന്നിരുന്നു.

പായിച്ചിറ നവാസിന്റെ പരാതി പൊലീസ് ഫയലിൽ സ്വീകരിച്ച്, പൊലീസ് ആസ്ഥാനത്തെ എഐജിക്ക് അന്വേഷണത്തിനായി കൈമാറിയിട്ടുണ്ട്. പെൺകുട്ടിയെ സംരക്ഷിക്കുമെന്നും പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവർക്കെതിരെ പൊലീസ് ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ല. പെൺകുട്ടി അപായപ്പെടുത്തിയതായി ഹരിസ്വാമിയും മൊഴി നൽകാത്ത സാഹചര്യത്തിൽ കേസെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഇതുവരെ പോലീസും.

പെൺകുട്ടി അപായപ്പെടുത്തി എന്ന തരത്തിൽ ഗംഗേശാനന്ദ മൊഴി നൽകാതിരുന്നത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള വഴി തേടിയാണെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ മൊഴി നല്കിയിരുന്നാൽ, പെൺകുട്ടിക്കെതിരെ വധശ്രമത്തിനു കേസെടുക്കാനുള്ള സാഹചര്യം ഉണ്ടാവുമെങ്കിലും പീഡനശ്രമം ഉൾപ്പെടെയുള്ളവ എളുപ്പത്തിൽ തെളിയിക്കപ്പെടും. കൂടാതെ സ്വരക്ഷയ്ക്കുള്ള ആക്രമണം എന്ന നിലയിൽ പെൺകുട്ടിയെ വെറുതെ വിടാനും ഇടയുണ്ട്. അതിനാൽ സ്വയം മുറിപ്പെടുത്തിയെന്ന വാദത്തിൽ ഉറച്ച് നിൽക്കാനാണ് സ്വാമിയും ഒരുങ്ങുന്നത്.