സമര ഇറച്ചി തിന്ന് പൊലീസ് ഓഫീസർ: ആഹാര സമരത്തിലെ ജ്വലിക്കുന്ന ചിത്രം തലസ്ഥാനത്ത്

കേരളത്തിലെ തെരുവുകള്‍ ഇന്ന് ഇറച്ചി സമരം നടത്തി രാജ്യത്തിനാകെ മാതൃകയായി. രാവിലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇറച്ചി വിറ്റാണ് സമരത്തിന് തുടക്കമിട്ടത്. എസ്എഫ്‌ഐ- ഡിവൈഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തി. കോട്ടൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയാണ് സമരത്തിനിറങ്ങിയത്.

സമര ഇറച്ചി തിന്ന് പൊലീസ് ഓഫീസർ: ആഹാര സമരത്തിലെ ജ്വലിക്കുന്ന ചിത്രം തലസ്ഥാനത്ത്

സമരഭൂമിയില്‍ പ്രതിഷേധക്കാരെ തല്ലിയൊതുക്കുന്ന പോലീസുകാരെയല്ലേ നമുക്ക് പരിചയം. എന്നാല്‍ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ആഹാര സമരവേദിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം കപ്പയും പോത്തിറച്ചിയും കഴിക്കുന്ന പോലീസുകാരന്റെ ചിത്രം ആവേശമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷണ നിരോധനത്തെ പൊതുജനം ഒരേ സ്വരത്തില്‍ എതിര്‍ക്കുന്നുവെന്നാണ് ഇന്നത്തെ സമരചിത്രം വ്യക്തമാക്കുന്നത്.

കേരളത്തിലെ തെരുവുകള്‍ ഇന്ന് ഇറച്ചി സമരം നടത്തി രാജ്യത്തിനാകെ മാതൃകയായി. രാവിലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇറച്ചി വിറ്റാണ് സമരത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ കൊച്ചിയില്‍ ബിജെപി ഓഫീസിനു മുന്നില്‍ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റിവെല്‍ നടത്തി. കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു തെരുവില്‍ ഇറച്ചി പാചകം ചെയ്ത് സമരം ചെയ്തത്.

എസ്എഫ്‌ഐ- ഡിവൈഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തി. കോട്ടൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയാണ് സമരത്തിനിറങ്ങിയത്.

സോഷ്യല്‍ മീഡിയയും ഭക്ഷണ സമരം നടത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാവിലെ മുതല്‍ ഇറച്ചി ഭക്ഷിക്കുകയും അതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു. ഭക്ഷണ സ്വാതന്ത്ര്യത്തിനായി നിലപാടെടുക്കുന്നവരെ മാത്രമേ ഇന്ന് ഫേസ്ബുക്കില്‍ കണ്ടുള്ളു. എല്ലാവരും സ്റ്റാറ്റസുകളില്‍ ഭക്ഷണ സ്വാതന്ത്ര്യത്തിനായി നിലപാടുകളെടുത്തു. ഐസിയു അടക്കമുള്ള ട്രോള്‍ പേജുകള്‍ ഇറച്ചി നിരോധനത്തിനെതിരെ അതിശക്തമായാണ് ട്രോളുകള്‍ പ്രചരിപ്പിച്ചത്. ബിജെപി നേതാക്കളോ അണികളോ അനുകൂല വാദങ്ങളുമായി കാര്യമായി എത്തിയില്ല. സന്ധ്യയോടെ കെ. സുരേന്ദ്രനാണ് ബീഫ് മേളകള്‍ നടത്തിയാല്‍ കലാപമുണ്ടാകുമെന്ന ഭീഷണി സ്വരം മുഴക്കിയത്- അതോടെ സുരേന്ദ്രനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്.