ന്യൂസ് 18നിലെ ആത്മഹത്യാശ്രമം: പ്രതികൾക്കെതിരെ പട്ടികജാതി അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തും

പെൺകുട്ടി നിലവിൽ ഐസിയുവിലാണുള്ളത്. 24 മണിക്കൂറിനു ശേഷം വാർഡിലേക്കു മാറ്റുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതോടെ പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. വിശദമായ മൊഴിയെടുത്ത ശേഷമായിരിക്കും പട്ടികജാതി വകുപ്പു കൂടി ചുമത്തുകയെന്നും അന്വേഷണ ഉദ്യോ​ഗസ്ഥനായ കഴക്കൂട്ടം സിഐ അജയകുമാർ നാരദാ ന്യൂസിനോടു പറഞ്ഞു.

ന്യൂസ് 18നിലെ ആത്മഹത്യാശ്രമം: പ്രതികൾക്കെതിരെ പട്ടികജാതി അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തും

ന്യൂസ് 18 ചാനലിൽ ദളിത് മാധ്യമപ്രവർത്തക ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിൽ പ്രതികളായ നാലു മാധ്യമപ്രവർത്തകർക്കെതിരെ പട്ടികജാതി വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുക്കും. നിലവിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഐപിസി 34 ഉം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടി ദളിത് ആയതിനാൽ തന്നെ ഇത്തരമൊരു വകുപ്പ് ചുമത്താനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഏതു വകുപ്പ് ചുമത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥനായ കഴക്കൂട്ടം സിഐ അജയകുമാർ നാരദാ ന്യൂസിനോടു പറഞ്ഞു.

പെൺകുട്ടി നിലവിൽ ഐസിയുവിലാണുള്ളത്. 24 മണിക്കൂറിനു ശേഷം വാർഡിലേക്കു മാറ്റുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതോടെ പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

വിശദമായ മൊഴിയെടുത്ത ശേഷമായിരിക്കും പട്ടികജാതി വകുപ്പു കൂടി ചുമത്തുകയെന്നും സിഐ അറിയിച്ചു. വിഷയം ​ഗുരുതരമായതിനാൽ തന്നെ ഇതിനു ശേഷം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥന് അന്വേഷണം കൈമാറും. തുടർന്നായിരിക്കും അറസ്റ്റ് അടക്കമുള്ള തുടർ നടപടികളിലേക്കു നീങ്ങുകയെന്നും സിഐ ചൂണ്ടിക്കാട്ടി.

നിലവിൽ നാലുപേർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഡിറ്റർ രാജീവ് ദേവരാജ്, സീനിയർ ന്യൂസ് എഡിറ്റർ ലല്ലു ശശിധരൻപിള്ള, സീനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ്കുമാർ, സി എൻ പ്രകാശ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസിൽ കർശന നടപടികളുമായി മുന്നോട്ടുപോവാനാണ് സർക്കാരും ആലോചിക്കുന്നത്. സംഭവത്തിൽ കേസെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വനിതാ കമ്മീഷൻ നിയമോപദേശം തേടിയിട്ടുണ്ട്. മറുപടി അനൂകൂലമായാൽ കർശന നടപടികളായിരിക്കും വനിതാ കമ്മീഷനും സ്വീകരിക്കുക.

കഴിഞ്ഞദിവസം രാത്രിയാണ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ചതിനു ശേഷം രാജി ആവശ്യപ്പെട്ടതോടെ ചാനലിന്റെ ഓഫീസില്‍ വച്ചുതന്നെ ഗുളിക കഴിച്ച് മാധ്യമപ്രവർത്തക ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.


Read More >>