അനന്തു വധം; ഗൂഡാലോചന അന്വേഷിക്കുന്നു; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും

മുൻ ആർഎസ്എസ് പ്രവർത്തകനായ അനന്തു ശാഖയിൽ പോകാതിരിക്കുകയും സ്‌കൂൾ പരിസരത്ത് ആർഎസ്എസ് പ്രവർത്തകർ പെൺകുട്ടികളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാരീരിക് ശിക്ഷക് പ്രമുഖ് ഉൾപ്പെടെ 17 ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അനന്തു വധം; ഗൂഡാലോചന അന്വേഷിക്കുന്നു; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും

ആലപ്പുഴയിൽ പ്ലസ്‌ടു വിദ്യാർത്ഥി അനന്തുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിന്റെ ഗൂഡാലോചന അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാനും നേരത്തെ കൊലപാതക ശ്രമം നടത്തിയ ഇടങ്ങളിലുൾപ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

മുൻ ആർഎസ്എസ് പ്രവർത്തകനായ അനന്തു ശാഖയിൽ പോകാതിരിക്കുകയും സ്‌കൂൾ പരിസരത്ത് ആർഎസ്എസ് പ്രവർത്തകർ പെൺകുട്ടികളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാരീരിക് ശിക്ഷക് പ്രമുഖ് ഉൾപ്പെടെ 17 ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് അനന്തു കൊല്ലപ്പെട്ടത്.

നിരവധി തവണ അനന്തുവിനു നേരെ വധശ്രമം നടന്നതുൾപ്പെടെയുള്ള സാഹചര്യത്തിൽ സംഭവത്തിനു പിന്നിലെ ഗൂഡാലോചന വിശദമായി അന്വേഷിക്കാനാണ് പൊലീസ് നീക്കം. ആദ്യം വയലാര്‍ വരേകാട് കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെ അനന്തുവിനെ അക്രമിക്കാന്‍ ശ്രമിച്ചു. അന്ന് ലക്‌ഷ്യം സാധിച്ചില്ല. പിന്നീട് കൊലപാതകം നടന്നദിവസം രാവിലെ പ്രതികളില്‍ ഏതാനുംപേര്‍ ബൈക്കില്‍ അനന്തുവിന്റെ വീടിന് സമീപത്തെത്തി അക്രമിക്കാനൊരുങ്ങിയെങ്കിലും ലക്ഷ്യം സാധ്യമായില്ല. തുടര്‍ന്നാണ് വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവ സ്ഥലത്ത് വച്ച് അനന്തുവിനെ മൃഗീയമായി കൊലപ്പെടുത്തിയത്.

Story by