ജിഷ്ണു പ്രണോയി കേസില്‍ ഒളിവിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് പൊലീസ്

ഒളിവില്‍ പോയ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകനായ സി പി പ്രവീണ്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടുക. പ്രതികളുടെ ജാമ്യപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിട്ടും ഹാജരാകാത്ത സഹചര്യത്തിലാണ് നടപടി. അതേസമയം, ഒന്നാം പ്രതി നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, രണ്ടാംപ്രതി പി ആര്‍ ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു

ജിഷ്ണു പ്രണോയി കേസില്‍ ഒളിവിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് പൊലീസ്

പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പൊലീസ് തീരുമാനിച്ചു. ഒളിവില്‍ പോയ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകനായ സി പി പ്രവീണ്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടുക. പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിട്ടും ഹാജരാകാത്ത സഹചര്യത്തിലാണ് നടപടി. അതേസമയം, ഒന്നാം പ്രതി നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, രണ്ടാംപ്രതി പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്ന കാര്യം ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു. ഈ സഹചര്യത്തിലാണ് അന്വേഷണസംഘം അതിനുള്ള നടപടിയിലേക്കു നീങ്ങുന്നത്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഒളിവിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടെത്താന്‍ പൊലീസ് അടിയന്തര നടപടി സ്വീകരിക്കുന്നത്. ഏപ്രില്‍ അഞ്ചിനകം മുഴുവന്‍ പ്രതികളെയും പിടികൂടിയില്ലെങ്കില്‍ സമരം തുടരാനാണ് തീരുമാനമെന്ന് മഹിജ പറഞ്ഞു.