കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേര്‍ കേസില്‍ പ്രതികൾ

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട 'പോക്സോ' എന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാ.റോബിന്‍ വടക്കുംചേരിയാണെന്ന് കണ്ടെത്തിയിരുന്നു.

കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു;ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേര്‍ കേസില്‍ പ്രതികൾ

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗത്തെ തുടര്‍ന്ന് 16കാരി പ്രസവിച്ച സംഭവത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേരാണ് കേസിലെ പ്രതികൾ.കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട 'പോക്സോ' എന്ന വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാ.റോബിന്‍ വടക്കുംചേരിയാണെന്ന് കണ്ടെത്തിയിരുന്നു.

സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പീഡനനത്തിനിരയായ പെണ്‍കുട്ടി കുഞ്ഞിനെ പ്രസവിച്ചത്.ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല.പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ സ്വന്തക്കാരെയും ബന്ധുക്കളെയും സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Read More >>