എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദം; ജുഡീഷ്യൽ അന്വേഷണത്തിനു സമാന്തരമായി പൊലീസും അന്വേഷിക്കും

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൊലീസ് അന്വേഷണവും നടക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുമെന്നാണ് അറിയുന്നത്. ഫോൺ വിളി സംബന്ധിച്ച് മം​ഗളം ടെലിവിഷൻ സംപ്രേഷണം ചെയ്ത് വാർത്ത സംബന്ധിച്ച് നേരത്തെ പൊലീസിനു പരാതി ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ഏതാനും വനിതാ മാധ്യമപ്രവർത്തകർ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.

എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദം; ജുഡീഷ്യൽ അന്വേഷണത്തിനു സമാന്തരമായി പൊലീസും അന്വേഷിക്കും

മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദത്തിൽ പൊലീസ് അന്വേഷണം. സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനും ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നിന്നും ഡിജിപി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് എത്തിയശേഷം ഇന്നു വൈകീട്ട് നടക്കുമെന്നാണറിയുന്നത്.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൊലീസ് അന്വേഷണവും നടക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിക്കുമെന്നാണ് അറിയുന്നത്. ഫോൺ വിളി സംബന്ധിച്ച് മം​ഗളം ടെലിവിഷൻ സംപ്രേഷണം ചെയ്ത് വാർത്ത സംബന്ധിച്ച് നേരത്തെ പൊലീസിനു പരാതി ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ഏതാനും വനിതാ മാധ്യമപ്രവർത്തകർ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.

കൂടാതെ, സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യവുമായി നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടത്താൻ ധാരണയായിരിക്കുന്നത്. എന്നാൽ എ കെ ശശീന്ദ്രൻ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടില്ല.

സംഭവത്തില്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജസ്റ്റിസ് പി എ ആന്റണിയെ അന്വേഷണ കമ്മീഷനായി ഇന്നലെ നിയമിക്കുകയും ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ, വിവാദ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക.