ദളിത് പൂജാരിക്കെതിരെ ആസിഡ് ആക്രമം; പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്

തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് ബിജുനാരായണന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ബിജുവിന് പൊലീസ് സംരക്ഷണം നല്‍കുന്നുണുണ്ട്.

ദളിത് പൂജാരിക്കെതിരെ ആസിഡ് ആക്രമം; പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്

പട്ടാമ്പിയില്‍ ദളിത് ശാന്തിക്കാരന്‍ ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. സംഭവം നടന്ന് മൂന്നാഴ്ച്ചയായിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. പട്ടാമ്പി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഏലംകുളം സ്വദേശി ബിജുനാരായണനാണ് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്.

ക്ഷേത്രത്തിലേക്ക് പൂജയ്ക്കായി പോകുമ്പോള്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് ആസിഡാക്രമണം ഉണ്ടായത്. കഴുത്തിന് താഴെയും ചുണ്ടിലുമായി പരിക്കേറ്റ ബിജുനാരായണന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രിയിലും തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ബിജുനാരായണന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു പൊലീസുകാരനാണ് സംരക്ഷണ ചുമതലക്കായി ആശുപത്രിയില്‍ എത്തുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയയാളാണ് ബിജു. ഒന്നര വര്‍ഷമായി വിളയൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരിയാണ്. ഇതിന് ഒരു വര്‍ഷം മുമ്പ് തൃശ്ശൂര്‍ മണ്ണുത്തിയിലെ അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു.

വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാനായിരുന്നിട്ടുണ്ട്.

മലപ്പുറത്ത് അമ്പലം തകര്‍ത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരും മദ്രസയില്‍ കയറി അധ്യാപകനെ വെട്ടികൊന്നവരും പോലെ തനിക്കെതിരെ നടന്ന അക്രമത്തിലും സമാനതകള്‍ ഉണ്ട്' എന്നായിരുന്നു അക്രമത്തെ പറ്റി ബിജുനാരായണന്‍ നാരദ ന്യൂസിനോട് പ്രതികരിച്ചത്.


Read More >>