ആർഎസ്എസ് പ്രചാരകിന്റെ കൊലപാതകം പ്രതികാരക്കൊല തന്നെ; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ; മുഖ്യപ്രതിക്ക് മുൻപ് കൊല്ലപ്പെട്ട ധൻരാജുമായി അടുത്ത ബന്ധം

ഇപ്പോൾ പിടിയിലായിരുന്ന മുഖ്യപ്രതി റിനീഷിന് നേരത്തെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഐഎം പ്രവർത്തകൻ ധൻരാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ധൻരാജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ്, കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ആർഎസ്എസ് പ്രചാരകിന്റെ കൊലപാതകം പ്രതികാരക്കൊല തന്നെ; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ; മുഖ്യപ്രതിക്ക് മുൻപ് കൊല്ലപ്പെട്ട ധൻരാജുമായി അടുത്ത ബന്ധം

പയ്യന്നൂർ പഴയങ്ങാടിയിൽ ആർഎസ്എസ് മണ്ഡൽ പ്രചാരക് ചൂരക്കാട് ബിജുവിന്റെ കൊലപാതകം പ്രതികാരക്കൊലതന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. പയ്യന്നൂർ മേഖലയിൽ പൊലീസ് തുടർച്ചയായി നടത്തിയ തിരച്ചിലിൽ മുഖ്യപ്രതി റിനീഷ് അടക്കം മൂന്നുപേരെ പിടികൂടി. റിനീഷിന് നേരത്തെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഐഎം പ്രവർത്തകൻ ധൻരാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ധൻരാജ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ്, കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച ബിജുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ കൊലയാളികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കാറുടമയുൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് കൊലയാളിസംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. റിനീഷ് ഉൾപ്പെടെ ഇപ്പോൾ പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു നാലുപേരും പയ്യന്നൂർ സ്വദേശികൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ പ്രദേശം വിട്ടുപോയിരിക്കാൻ ഇടയില്ലെന്ന നിഗമനത്തെത്തുടർന്ന് പ്രദേശത്ത് കനത്ത തിരച്ചിൽ നടത്തുകയാണ് പൊലീസ്.