അം​ഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിച്ചു; കാന്തപുരമടക്കം 14 പേർക്കെതിരെ കേസ്

വഞ്ചനാക്കുറ്റം ചുമത്തി കോഴിക്കോട് കുന്നമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്‌നോളജി, മര്‍ക്കസു സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒപ്പം എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അം​ഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിച്ചു; കാന്തപുരമടക്കം 14 പേർക്കെതിരെ കേസ്

അം​ഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർത്ഥികളെ വഞ്ചിച്ചെന്ന പരാതിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എപി വിഭാഗം) ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെ 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തി കോഴിക്കോട് കുന്നമം​ഗലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഇതുകൂടാതെ കാരന്തൂര്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്‌നോളജി, മര്‍ക്കസു സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എംഐഇടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി മലപ്പുറം പരകമണ്ണ ഉടാപറ്റവീട്ടില്‍ മൂഹമ്മദ് നസീബിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ടില്‍ അംഗീകാരങ്ങളില്ലാത്ത ആര്‍ക്കിടെക്ചര്‍, സിവില്‍ എഞ്ചിനീയറിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്ലോമാ കോഴ്സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിയെന്നാണ് പരാതി.