ജനരക്ഷായാത്രയെ പ്രകോപിപ്പിക്കും; എസ്എഫ്‌ഐയുടെ ആര്‍എസ്എസ് വിരുദ്ധ ബോര്‍ഡുകള്‍ എടുത്ത് മാറ്റി പൊലീസ്

കേരള രക്ഷാ യാത്ര കടന്ന് പോകുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ ബോര്‍ഡുകള്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ബോര്‍ഡ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന്‌ മഹാരാജാസ് കോളേജ് ചെയര്‍പേഴ്‌സണ്‍ മൃദുല പറയുന്നു...

ജനരക്ഷായാത്രയെ പ്രകോപിപ്പിക്കും; എസ്എഫ്‌ഐയുടെ ആര്‍എസ്എസ് വിരുദ്ധ ബോര്‍ഡുകള്‍ എടുത്ത് മാറ്റി പൊലീസ്

ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളടക്കമുള്ള ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്ന് കേരള പൊലീസ്. മഹാരാജാസ് കോളേജിന് മുന്‍പില്‍ എസ്എഫ്‌ഐ സ്ഥാപിച്ച ബോര്‍ഡുകളാണ് എടുത്ത് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടത്. കേരള രക്ഷാ യാത്ര കടന്ന് പോകുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ ബോര്‍ഡുകള്‍ പ്രകോപനം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ബോര്‍ഡ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന്‌ മഹാരാജാസ് കോളേജ് ചെയര്‍പേഴ്‌സണ്‍ മൃദുല നാരദ ന്യൂസിനോട് പറഞ്ഞു.

കോളേജിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡിന്റെ പേരില്‍ പ്രകോപ്പനം സൃഷ്ടിക്കണമെന്ന ഉദ്ദേശം എസ്എഫ്‌ഐയ്ക്കില്ല. ബിജെപിയ്‌ക്കെതിരെയുള്ള മഹാരാജാസിന്റെ പ്രതിഷേധമെന്ന നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും മൃദുല പറഞ്ഞു. പ്രശ്‌നം സൃഷ്ടിക്കണ്ടയെന്നത് കൊണ്ടാണ് ബോര്‍ഡ് ക്യാമ്പസിനകത്തേയ്ക്ക് സ്ഥാപിച്ചത്. ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ചത് റോഡിലൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന രീതിയിലാണെന്നും മൃദുല പറഞ്ഞു.


ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ ചിത്രമടങ്ങിയ പേജ് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഈ പേജാണ് ഒരു ബോര്‍ഡായി മഹരാജാസ് കോളേജ് ഗേറ്റിന് സമീപം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. ആര്‍എസ്എസിനെ നിരോധിക്കുക എന്നെഴുതിയ ബാനറും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കുകയെന്ന ഒരു ബോര്‍ഡുമാണ് സ്ഥാപിച്ചിരുന്നത്. ഈ മൂന്ന് ബോര്‍ഡുകളും നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടു.


ബോര്‍ഡ് മാറ്റിയ ശേഷം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍ നയിക്കുന്ന മുസ്ലീങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെയുള്ള കേരള രക്ഷയാത്ര കടന്ന് പോയത് മഹരാജാസ് കോളേജിന് മുന്നിലൂടെയാണ്. ഈ അവസരത്തില്‍ ബിജെപിയോടുള്ള പ്രതിഷേധ സൂചകമായി സ്ഥാപിച്ച ബോര്‍ഡുകളാണ് ബിജെപിയ്ക്ക് പ്രകോപനം ഉണ്ടാവുമെന്ന് പറഞ്ഞ് പൊലീസ് എടുത്ത് മാറ്റിച്ചത്. പൊലീസ് നടപടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗേറ്റിന് മുന്നില്‍ നിന്ന് ക്യാമ്പസിനകത്തേയ്ക്ക് എടുത്ത് വച്ചു.
Read More >>