മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ അശ്ലീല ഫെയ്‌സ്ബുക്ക് പോസ്റ്റ്; പതിനാറുകാരൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ അശ്ലീല ഫെയ്‌സ്ബുക്ക് സന്ദേശം പോസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് - കെഎസ്‌യു സജീവ പ്രവർത്തകനായ പതിനാറുകാരൻ പോലീസ് കസ്റ്റഡിയിൽ. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ സ്ത്രീകളെയും അവഹേളിക്കുന്ന നിലയിലുമുള്ള പരാമർശങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ അശ്ലീല ഫെയ്‌സ്ബുക്ക് പോസ്റ്റ്; പതിനാറുകാരൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ അശ്ലീല ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പതിനാറുകാരൻ പോലീസ് കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് - കെഎസ്‌യു സജീവ പ്രവർത്തകൻ കൂടിയായ പതിനാറുകാരനെ വിതുര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് ലഭിച്ച പരാതിയിൽ അന്വേഷണം നടത്താനായി അമ്മയ്‌ക്കൊപ്പമാണ് പതിനാറുകാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് വിശദമായ അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി യതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത അശ്ലീലം വിളമ്പുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിലെ സ്ത്രീകളെയും അവഹേളിക്കുന്ന നിലയിലുമുള്ള പരാമർശങ്ങളാണ് ഉള്ളത്.കസ്റ്റഡിയിലെടുത്ത പതിനാറുകാരനെ ഉടൻ തന്നെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുമെന്ന് വിതുര പോലീസ് നാരദാ ന്യൂസിനോട് പറഞ്ഞു. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കുട്ടിയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ അശ്ലീല പ്രചാരണം അഴിച്ചുവിടുകയായിരുന്നുവെന്നും പരാതിയുള്ളതിനാൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.