ലിഗംഛേദ സംഭവം: സ്വാമി ഗംഗേശാനന്ദ ബലാത്സംഗക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പൂർത്തിയാവുന്നതോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. പേട്ട പൊലീസാണ് ഹരിസ്വാമിക്കെതിരെ കേസെടുത്തിരുന്നത്.

ലിഗംഛേദ സംഭവം: സ്വാമി ഗംഗേശാനന്ദ ബലാത്സംഗക്കേസിൽ അറസ്റ്റിൽ

പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യു​വ​തി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഗം​ഗേ​ശാ​ന​ന്ദ തീ​ർ​ഥ​പാ​ദർ എന്ന ഹരിസ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സം​ഗ കേസ് ചുമത്തിയാണ് അറസ്റ്റ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പൂർത്തിയാവുന്നതോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. പേട്ട പൊലീസാണ് ഹരിസ്വാമിക്കെതിരെ കേസെടുത്തിരുന്നത്.

ഇന്നു വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലം പന്മന ആശ്രമത്തിലെ ഹരിസ്വാമിയുടെ ജനനേന്ദ്രിയം ഇന്നലെ രാത്രിയാണ് 23കാരിയും നിയമവിദ്യാർഥിനിയുമായ തിരുവനന്തപുരം പേട്ട സ്വദേശിനി മുറിച്ചുമാറ്റിയത്. താൻ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു.

രാത്രി ഇയാൾ വീട്ടിലെത്തുമെന്നറിഞ്ഞ യുവതി തന്നെ ഉപദ്രവിച്ചാല്‍ നേരിടാന്‍ കത്തി കൈയില്‍ കരുതിയിരുന്നതായും പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ‌തുടർന്ന് യുവതി പേട്ട പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു.