ജനനേന്ദ്രിയം മുറിച്ച സംഭവം; സ്വാമിക്ക് ജാമ്യമില്ല; പെൺകുട്ടിക്ക് നുണപരിശോധനയ്ക്കു ഹാജരാവാൻ കഴിയുമോയെന്ന് കോടതി

അന്വേഷണം പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ സ്വാമിക്ക് ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും അതിനാൽ അത് പാടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് പരി​ഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ജനനേന്ദ്രിയം മുറിച്ച സംഭവം; സ്വാമിക്ക് ജാമ്യമില്ല; പെൺകുട്ടിക്ക് നുണപരിശോധനയ്ക്കു ഹാജരാവാൻ കഴിയുമോയെന്ന് കോടതി

ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ സ്വാമിക്ക് ജാമ്യമില്ല. ജാമ്യം തേടി ​ഗം​ഗേശാനന്ദ സമർപ്പിച്ച ഹരജി പോക്സോ കോടതി തള്ളി. സ്വാമിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അന്വേഷണം പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ സ്വാമിക്ക് ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും അതിനാൽ അത് പാടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് പരി​ഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, സംഭവത്തിൽ മൊഴി മാറ്റിയ കാരണത്താൽ നുണ പരിശോധനയ്ക്കു വിധേയയാകുവാൻ കഴിയുമോയെന്ന് ആരാഞ്ഞ് കോടതി പെൺകുട്ടിക്ക് നോട്ടീസ് അയച്ചു. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന പൊലീസിന്‍റെ അപേക്ഷയിലാണ് കോടതി നടപടി. ഈ മാസം 26ന് കോടതിയിൽ ഹാജരാൻ കഴിയുമോയെന്നു വ്യക്തമാക്കണമെന്നാണു കോടതി ആരാഞ്ഞിരിക്കുന്നത്.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താൻ മുറിക്കുകയായിരുന്നുവെന്നാണ് കേസിൽ ആദ്യം പെണ്‍കുട്ടി പൊലീസിനു നൽകിയ മൊഴി. എന്നാൽ ഇതു പിന്നീട് മാറ്റി. കാമുകനാണ് ഇത് ചെയ്തതെന്നായിരുന്നു രണ്ടാമത്തെ വാദം. എന്നാൽ വീണ്ടും മൊഴി മാറ്റിയ പെൺകുട്ടി താൻ തന്നെയാണു ചെയ്തതെന്നും എന്നാൽ ഇത് മനഃപ്പൂർവ്വമല്ലെന്നും കാമുകന്റെ നിർദേശപ്രകാരമായിരുന്നെന്നും പൊലീസിനോടു പറയുകയായിരുന്നു.

സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.