പള്ളിക്കമ്മറ്റി പ്രസിഡൻ്റ് പരാതിപ്പെട്ടു; ഷഫീഖ് അൽ ഖാസിമിക്കെതിരെ പോക്സോ

പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളി കമ്മിറ്റി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പള്ളിക്കമ്മറ്റി പ്രസിഡൻ്റ് പരാതിപ്പെട്ടു; ഷഫീഖ് അൽ ഖാസിമിക്കെതിരെ പോക്സോ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളി കമ്മിറ്റി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പള്ളികമ്മിറ്റിയുടെ പ്രസിഡന്‍റ് ബാദുഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ജമാഅത്ത് കൗൺസിലിൽ നിന്നും ഷെഫീക് അൽ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ ഇരയായ പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മൊഴി നൽകാൻ തയ്യാറായിരുന്നില്ല