കൽപ്പറ്റ പോക്സോ കോടതിൽ ജഡ്ജിക്കു നേരെ പ്രതിയുടെ ചെരുപ്പേറ്

മേപ്പാടി സ്വദേശി അറുമുഖനാണ് ജഡ്ജിക്കു നേരെ ചെരുപ്പേറ് നടത്തിയത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു സംഭവം.

കൽപ്പറ്റ പോക്സോ കോടതിൽ ജഡ്ജിക്കു നേരെ പ്രതിയുടെ ചെരുപ്പേറ്

കൽപ്പറ്റ കോടതിയിൽ ജഡ്ജിക്കു നേരെ പ്രതിയുടെ ചെരുപ്പേറ്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് പോക്സോ കോടതി ജഡ്ജിക്കു നേരെ ചെരുപ്പെറിഞ്ഞത്. കോടതി മുറിക്കുള്ളിലായിരുന്നു സംഭവം.

മേപ്പാടി സ്വദേശി അറുമുഖനാണ് ജഡ്ജിക്കു നേരെ ചെരുപ്പേറ് നടത്തിയത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു സംഭവം.

പോക്സോ നിയമത്തിൽ ഇരട്ടനീതി നിലനിൽക്കുന്നതായി ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായി പോക്സോ നടപടികൾ നേരിട്ടവരും കുടുംബാം​ഗങ്ങളും ഉപവാസ സമരം നടത്തിയിരുന്നു. ഇതിനിടെയാണ് അറുമുഖൻ ജഡ്ജിക്കുനേരെ ചെരുപ്പെറിഞ്ഞത്.