പട്ടികയിൽ ടി പി കേസ് പ്രതികൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല: പിഎം മനോജ്

ഇപ്പോൾ വിട്ടയക്കപ്പെടുന്നവരിൽ ടി പി കേസ് പ്രതികൾ ഉൾപ്പെട്ടിട്ടില്ല. ശിക്ഷായിളവ്‌ നൽകുക എന്ന് പറഞ്ഞാൽ ഇപ്പോൾ തന്നെ വിട്ടയക്കുക എന്ന് അർത്ഥമില്ലെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് പറഞ്ഞു. കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ്ഷാഫി, ഷിനോജ് എന്നിവര്‍ ശിക്ഷ ഇളവ് പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം.

പട്ടികയിൽ ടി പി കേസ് പ്രതികൾ  ഉൾപ്പെട്ടിട്ടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല:  പിഎം മനോജ്

ടി പി കേസ് പ്രതികൾ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഇപ്പോൾ വിട്ടയക്കപ്പെടുന്നവരിൽ ടി പി കേസ് പ്രതികൾ ഉൾപ്പെട്ടിട്ടില്ല. ശിക്ഷായിളവ്‌ നൽകുക എന്ന് പറഞ്ഞാൽ ഇപ്പോൾ തന്നെ വിട്ടയക്കുക എന്ന് അർത്ഥമില്ലെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് പറഞ്ഞു. കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആർഎസ്എസ് പ്രവർത്തകരും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാവർക്കും തുല്യ നീതിയാണ് ഉറപ്പുവരുത്തേണ്ടത്. ആർക്കെങ്കിലും ഇഷ്ടപ്പെടാത്തവരെ വിട്ടയക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്നും പി എം മനോജ് പറഞ്ഞു.

ഫെബ്രുവരി 21 ന് ജയില്‍ ആസ്ഥാനത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് കൊടുംകുറ്റവാളികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാകുന്നത്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജയില്‍വകുപ്പ് ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്ത് 1911 പേരുടെ ലിസ്റ്റ് നല്‍കിയിരുന്നു എന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇവരുടെ ലിസ്റ്റ് നല്‍കാനാവില്ലെന്ന് പറഞ്ഞ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി പി വധക്കേസ് പ്രതികള്‍ ലിസ്റ്റിലുണ്ടെന്ന് സമ്മതിക്കുന്നു.

കെ സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍,സിജിത്ത്,മനോജ്, റഫീക്ക്,അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ്ഷാഫി, ഷിനോജ് എന്നിവര്‍ ശിക്ഷ ഇളവ് പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരാവകാശ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം. ഇതോടെ ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ സൂചന കളവാണന്ന് വ്യക്തമായിരിക്കുകയാണ്. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍, അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ് പ്രതി ഓം പ്രകാശ്, കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ് പ്രതികള്‍, ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം തുടങ്ങിയവരും ശിക്ഷാ ഇളവ് പട്ടികയിലുണ്ട്.

Story by
Read More >>