ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ്സുകാർ ചവിട്ടിക്കൊന്നു: കൃത്യം ശാഖാ രഹസ്യങ്ങൾ പുറത്തുപറയുമെന്നു പേടിച്ചിട്ടെന്ന് ആരോപണം; ജില്ലയിൽ നാളെ ഹർത്താൽ

മുമ്പ് ആർഎസ്എസ് പ്രവർത്തകനായിരുന്ന അനന്തു പിന്നീട് പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ ശാഖയിൽ നടക്കുന്ന രഹസ്യങ്ങൾ അനന്തു പുറത്തുപറയും എന്നു പേടിച്ചാണ് അവനെ കൊന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ്സുകാർ ചവിട്ടിക്കൊന്നു: കൃത്യം ശാഖാ രഹസ്യങ്ങൾ പുറത്തുപറയുമെന്നു പേടിച്ചിട്ടെന്ന് ആരോപണം; ജില്ലയിൽ നാളെ ഹർത്താൽ

ആലപ്പുഴ വയലാറിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ്സുകാർ ചവിട്ടിക്കൊന്നു. ചേർത്തല നീലിമംഗലം സ്വദേശി അനന്തു (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ക്ഷേത്രോത്സവത്തിനിടെ പത്തോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ അനന്തുവിനെ ഓടിച്ചിട്ടു വീഴ്ത്തിയ ശേഷം നിലത്തിട്ടു ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. ഒരു പെൺകുട്ടിയെ പ്രണയിച്ചതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അനന്തവും മറ്റു ചിലരും തമ്മിൽ ഒരാഴ്ച മുമ്പ് സംഘർഷം നടന്നിരുന്നതായും ഇതിന്റെ വൈരാ​ഗ്യമാണ് കൃത്യത്തിനു കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

മുമ്പ് ആർഎസ്എസ് പ്രവർത്തകനായിരുന്ന അനന്തു പിന്നീട് പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ ശാഖയിൽ നടക്കുന്ന രഹസ്യങ്ങൾ അനന്തു പുറത്തുപറയും എന്നു പേടിച്ചാണ് അവനെ കൊന്നതെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.