എസ്എസ്എല്‍സി ചോദ്യപ്പേപ്പറിന് പിന്നാലെ പ്ലസ് വണ്‍ പരീക്ഷയിലും വിവാദം

മോഡല്‍ പരീക്ഷയിലെ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് വാര്‍ഷിക പരീക്ഷയിലും ആവര്‍ത്തിച്ചിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ഇത്രയും ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ ആവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.

എസ്എസ്എല്‍സി ചോദ്യപ്പേപ്പറിന് പിന്നാലെ പ്ലസ് വണ്‍ പരീക്ഷയിലും വിവാദം

എസ്എസ്എല്‍സി പരീക്ഷയുടെ വിവാദങ്ങള്‍ അവസാനിക്കും മുമ്പെ പ്ലസ് വണ്‍ പരീക്ഷയിലും വിവാദം. 21 ന് നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലെ ചോദ്യങ്ങള്‍ മോഡല്‍ ചോദ്യപ്പേപ്പറിന്റെ തനിപ്പകര്‍പ്പാണ്. മോഡല്‍ പരീക്ഷയിലെ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് വാര്‍ഷിക പരീക്ഷയിലും ആവര്‍ത്തിച്ചിരിക്കുന്നത്.

മോഡല്‍ പരീക്ഷയിലെ ഇത്രയും ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ ആവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. സ്വകാര്യസ്ഥാപനം നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നതായിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ വിവാദം. ഇതിനുപിറകേയാണ് പ്ലസ് വണ്‍ പരീക്ഷയിലും പ്രശ്‌നമുണ്ടായിരിക്കുന്നത്.

അധ്യാപകസംഘടനയായ കെഎസ്ടിഎയാണ് ഇത്തവണ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത്. മാര്‍ച്ച് 20ന് നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും അതേപടി ചോര്‍ത്തിയതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

Read More >>