സെൻകുമാർ കേസിൽ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് സർക്കാരിന്റെ സത്യവാങ്മൂലം

വിധി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പു പറയുന്നതായും ചീഫ് സെക്രട്ടറി നളിനി നേറ്റോ സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മാപ്പപേക്ഷയിൽ പറയുന്നു. കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ സത്യാവാങ്മൂലം. ‌നിയമോപദേശത്തിനു കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാൻ വൈകിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയിൽ വ്യക്തത തേടി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. അതിനാൽ കോടതയിലക്ഷ്യ നടപടികളുമായി മുന്നോട്ടുപോവരുതെന്നും സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി അഭ്യർത്ഥിക്കുന്നു.

സെൻകുമാർ കേസിൽ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് സർക്കാരിന്റെ സത്യവാങ്മൂലം

ടി പി സെൻകുമാർ കേസിൽ സർക്കാർ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. സുപ്രീംകോടതിയിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

വിധി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ഇക്കാര്യത്തില്‍ നിരുപാധികം മാപ്പു പറയുന്നതായും ചീഫ് സെക്രട്ടറി നളിനി നേറ്റോ സുപ്രീം കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മാപ്പപേക്ഷയിൽ പറയുന്നു. കോടതിയലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിയുടെ സത്യാവാങ്മൂലം. ‌

നിയമോപദേശത്തിനു കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാൻ വൈകിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയിൽ വ്യക്തത തേടി സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. അതിനാൽ കോടതയിലക്ഷ്യ നടപടികളുമായി മുന്നോട്ടുപോവരുതെന്നും സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി അഭ്യർത്ഥിക്കുന്നു.

ഡിജിപി സെൻകുമാർ സർക്കാരിനെതിരെ നൽകിയ കോടതിലയക്ഷ്യ ഹരജി നാളെ പരി​ഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ സത്യവാങ്മൂലം. അതേസമയം, സുപ്രീംകോടതിയിൽ നൽകിയ പുനഃപരിശോധന ഹരജി പിൻവലിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള അപേക്ഷ ഇന്നു സുപ്രീംകോടതിയിൽ സമർപ്പിക്കും.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന് കോടതി പിഴ വിധിച്ചിട്ടില്ലെന്നും ഇന്നുരാവിലെയാണ് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുളള പ്രതിപക്ഷ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിപി ടി പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്ത ആവശ്യപ്പെട്ടു ഹരജിയും പുനഃപരിശോധനാ ഹരജിയും സർക്കാർ നൽകിയിരുന്നു. എന്നാൽ, വ്യക്തത ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി സർക്കാരിനെ വിമർശിക്കുകയും കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കൂടാതെ, കോടതി ചെലവുകൾക്കായി 25,000 അടയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.

Read More >>