രാജിയല്ലാതെ മറ്റു വഴിയില്ലെന്ന് തോമസ് ചാണ്ടിയോട് പിണറായി വിജയൻ; ഉപാധികൾ സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി

സിപിഐഎം ഏരിയ സമ്മേളനങ്ങളിലും ഇൗ വിഷയത്തിൽ പിണറായി വിജയനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കാൻ എൽഡിഎഫ് യോ​ഗം പിണറായി വിജയനെയാണ് ചുമതപ്പെടുത്തിയത്.

രാജിയല്ലാതെ മറ്റു വഴിയില്ലെന്ന് തോമസ് ചാണ്ടിയോട് പിണറായി വിജയൻ; ഉപാധികൾ സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി

തോമസ് ചാണ്ടിയോട് രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന് പിണറായി വിജയൻ. ഇന്ന് രാവിലെ തോമസ് ചാണ്ടിയും എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാബരനും കൂടി വന്ന് കണ്ടപ്പോഴാണ് പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഉപാധികളോട് കൂടി മാത്രമേ മാറി നിൽക്കാനാവുയെന്ന തോമസ് ചാണ്ടിയുടെ ആവശ്യം അം​ഗീകരിക്കാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല. എന്നാൽ എൻസിപിയുടെ ദേശീയ നേതൃത്വത്തിന്റെ അം​ഗീകാരത്തോടെ മാത്രമേ രാജി തീരുമാനിക്കാനാവുകയുള്ളുവെന്ന എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം മുഖ്യമന്ത്രി അം​ഗീകരിക്കുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്നാണ് എൻസിപി പറഞ്ഞത്.

കോടതി പരാമർശവും സിപിഐയുടെ സമ്മർദവുമാണ് തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉന്നയിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോ​ഗത്തിലും തോമസ് ചാണ്ടിയുടെ രാജിയിൽ ചർച്ച നടന്നിരുന്നു. ഇ പി ജയരാജന് നൽകാത്ത പരി​ഗണന തോമസ് ചാണ്ടിയ്ക്ക് നൽകുന്നുവെന്ന വിമർശനവും സിപിഐഎം പ്രവർത്തകർക്കിടയിൽ ശക്തമാണ്. ഇൗ സാഹചര്യത്തിൽ കൂടിയാണ് രാജി വെക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടത്.

തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോ​ഗത്തിൽ പങ്കെടുക്കില്ലെന്ന സിപിഐ തീരുമാനത്തിനു പിന്നിൽ തങ്ങളുടെ നിലപാടാണ് പ്രധാനമെന്നാണ് മന്ത്രി ഇ ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന കോടതി പരാമർശം വന്നതിന് പിന്നാലെയും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് എൽഡിഎഫിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സിപിഐഎം ഏരിയ സമ്മേളനങ്ങളിലും ഇൗ വിഷയത്തിൽ പിണറായി വിജയനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കാൻ എൽഡിഎഫ് യോ​ഗം പിണറായി വിജയനെയായിരുന്നു ചുമതലപ്പെടുത്തിയത്.

Read More >>