മദ്രാസ് ഐഐടിയിൽ ഗവേഷണ വിദ്യാർത്ഥിക്കുനേരെ അക്രമം: കർശന നടപടി ആവശ്യപ്പെട്ട് പിണറായി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ഐഐടിയിൽ എയറോസ്പേസ് എഞ്ചിനീയറിങ് വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ സൂരജിനാണ് ​മർദ്ദനമേറ്റത്. മ​ർദ്ദന​ത്തി​ൽ ക​ണ്ണി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ സൂ​ര​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മദ്രാസ് ഐഐടിയിൽ ഗവേഷണ വിദ്യാർത്ഥിക്കുനേരെ അക്രമം: കർശന നടപടി ആവശ്യപ്പെട്ട് പിണറായി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

മദ്രാസ് ഐഐടിയിൽ മലയാളി ​ഗവേേഷണ വിദ്യാർത്ഥിക്കു സംഘപരിവാർ ആക്രമണമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു കത്ത്.

ഐഐടിയിൽ എയറോസ്പേസ് എഞ്ചിനീയറിങ് വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ സൂരജിനാണ് ​മർദ്ദനമേറ്റത്. മ​ർദ്ദന​ത്തി​ൽ ക​ണ്ണി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ സൂ​ര​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കേന്ദ്രസർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ഞായറാഴ്ച ഐഐടി ക്യാംപസിൽ നടന്ന ബീഫ് ഫെസ്റ്റിൽ പങ്കെടുത്തതിനാണ് എബിവിപി പ്രവർത്തകർ സൂരജിനെ ക്രൂരമായി മർദ്ദിച്ചത്.

സംഭവത്തിൽ എട്ടു എബിവിപി പ്രവർത്തകർക്കെതിരെ ക​ലാ​പം അ​ഴി​ച്ചു​വി​ടു​ക, മ​ർ​ദ​നം, ത​ട​ഞ്ഞു​വ​യ്ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേസെടുത്തിരുന്നു. എന്നാൽ ഇതിനൊപ്പം സൂരജിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. എബിവിപി നേതാവ് മനീഷ്‌കുമാര്‍ സിങ്ങ് നല്‍കിയ പരാതിയിന്മേലായിരുന്നു പൊലീസ് നടപടി. സംഭവത്തിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഐഐടി അധികൃതരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.


Story by