അതിക്രമത്തെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി; പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അം​ഗീകരിക്കില്ല

പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജിഷണുവിന്റെ അമ്മയും അമ്മാവൻ ശ്രീജിത്തും നിരാഹാരസമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കൂടാതെ, ഡിജിപി ഓഫീസിനു മുന്നിൽ നടന്ന സംഭവത്തിനെതിരെ നാനാ കോണിൽ നിന്നും രൂക്ഷ വിമർശനമുയരുമ്പോഴാണ് പിണറായി പൊലീസിനു പ്രതിരോധം തീർത്തു രം​ഗത്തുവന്നത്.

അതിക്രമത്തെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി; പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അം​ഗീകരിക്കില്ല

ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ അതിക്രമത്തിൽ പൊലീസിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അം​ഗീകരിക്കില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പൊലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ വീഴില്ലെന്നും തൃശൂർ പൊലീസ് അക്കാദമിയില്‍ എസ്‌ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു.

പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജിഷണുവിന്റെ അമ്മയും അമ്മാവൻ ശ്രീജിത്തും നിരാഹാരസമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കൂടാതെ, ഡിജിപി ഓഫീസിനു മുന്നിൽ നടന്ന സംഭവത്തിനെതിരെ നാനാ കോണിൽ നിന്നും രൂക്ഷ വിമർശനമുയരുമ്പോഴാണ് പിണറായി പൊലീസിനു പ്രതിരോധം തീർത്തു രം​ഗത്തുവന്നത്.

എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്തുനിൽക്കുന്ന പൊലീസിനെയാണ് ആവശ്യം. ഗുണ്ടാ-മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. ആത്മാര്‍ത്ഥയും സാഹാനുഭൂതിയും ആര്‍ദ്രതതയും നിയമവാഴ്ച്ചയോടുള്ള ആദരവും അച്ചടക്കവും കൈമുതലാക്കിയുള്ള പൊലീസുകാരെയാണ് ആവശ്യം. പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവും കാത്തുസൂക്ഷിക്കുന്ന ദൃഢനിശ്ചയവും ഉറപ്പിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്നും എസ്‌ഐഎമാരോട് മുഖ്യമന്ത്രി പറഞ്ഞു.