സമുദായം നോക്കിയാണ് പൊലീസ് യുഎപിഎ ചുമത്തുന്നതെന്നു മുഖ്യമന്ത്രി

പൊലീസ് കേസെടുക്കുന്നത് സമുദായം തിരിച്ചാണെന്ന ആക്ഷേപമുയരുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൊച്ചി മേഖലാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഐമാർ മുതൽ മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ റേഞ്ച് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി അഭിപ്രായപ്രകടനം നടത്തിയത്.

സമുദായം നോക്കിയാണ് പൊലീസ് യുഎപിഎ ചുമത്തുന്നതെന്നു മുഖ്യമന്ത്രി

യുഎപിഎ ചുമത്തുന്നത് സമുദായം നോക്കിയാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർക്കാരിന്റെ പൊലീസ് നയത്തിന് വിരുദ്ധമാണ്. ഇനി ഇത്തരത്തിലുള്ള പരാതികൾ ഉണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് കേസെടുക്കുന്നത് സമുദായം തിരിച്ചാണെന്ന ആക്ഷേപമുയരുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൊച്ചി മേഖലാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഐമാർ മുതൽ മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ റേഞ്ച് തല യോഗങ്ങൾ ഒരാഴ്ചയായി സംസ്ഥാനത്ത് നടന്നുവരികയാണ്. എറണാകുളം റേഞ്ചിന്റെ യോഗത്തോടെ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്ന യോഗങ്ങൾക്ക് അവസാനമാകും. സംസ്ഥാനചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നേരിട്ടുപങ്കെടുക്കുന്നത്.