മയോ ക്ലിനിക്കിലെ ചികിത്സ വിജയം; മുഖ്യമന്ത്രി 22ന് തിരിച്ചെത്തിയേക്കും

മയോ ക്ലിനിക്കിൽ വിദഗ്ധ ഡോക്ടര്‍മാരുടെ നേത്യത്വത്തില്‍ നടന്ന ആദ്യഘട്ട ചികിത്സയാണ് വിജയകരമായി പൂർത്തിയായത്.

മയോ ക്ലിനിക്കിലെ ചികിത്സ വിജയം; മുഖ്യമന്ത്രി 22ന് തിരിച്ചെത്തിയേക്കും

അമേരിക്കയിലെ മയോ ക്‌ളിനിക്കിലെ ചികിത്സ വിജയമായി പൂർത്തിയായതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22ന് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. മയോ ക്ലിനിക്കിൽ വിദഗ്ധ ഡോക്ടര്‍മാരുടെ നേത്യത്വത്തില്‍ നടന്ന ആദ്യഘട്ട ചികിത്സയാണ് വിജയകരമായി പൂർത്തിയായത്. തുടര്‍ പരിശോധന ആവശ്യമായി വന്നാല്‍ ചെന്നൈ അപ്പോളോ ക്‌ളിനിക്കിലാകും മുഖ്യമന്ത്രി ചികിത്സ തേടുക. ഈ മാസം രണ്ടിനാണ് ചികിത്സാര്‍ത്ഥം പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് അവസാനം ചികിത്സക്ക് പോകാനിരുന്ന മുഖ്യമന്ത്രി പ്രളയ ദുരന്തത്തെ തുടര്‍ന്ന് യാത്ര നീട്ടി വയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഭരണ സ്തംഭനമുണ്ടാകുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ചുമതല ആര്‍ക്കും കൈമാറാതെ അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി മയോ ക്‌ളിനിക്കിലിരുന്ന് ഇ ഫയല്‍ സംവിധാനം വഴി അഞ്ഞൂറിലേറെ ഫയലുകള്‍ തീര്‍പ്പാക്കി. ചലച്ചിത്രമേളയും സ്‌കൂള്‍ കലോത്സവവും അടക്കം റദ്ദാക്കിയത് സംബന്ധിച്ച വിവാദം ഉയര്‍ന്നപ്പോള്‍ അവ നടത്താന്‍ മുഖ്യമന്ത്രി ഇടപെട്ട് നിര്‍ദേശം നല്‍കിയിരുന്നു.