ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ കൈക്കൊണ്ടത്; മകൻ നഷ്ടപ്പെട്ട അമ്മയോടുള്ള കരുതൽ ഉണ്ടെന്നും പിണറായി വിജയൻ

ജിഷ്ണുവിനെ അമ്മയ്ക്കും ബന്ധുക്കൾക്കും ഡിജിപി ഓഫീസിനു മുന്നിൽ നേരിടേണ്ടി വന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തു വന്നിരിക്കുന്നത്. മലപ്പുറം ചേളാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്ന നിർബന്ധത്തോടെയാണ് സർക്കാർ പ്രവർത്തിച്ചത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളരുതായ്മകളിൽ നടപടിയെടുക്കാനായി ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇതിനായാണ് നിയോഗിച്ചതെന്നും പിണറായി പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ കൈക്കൊണ്ടത്; മകൻ നഷ്ടപ്പെട്ട അമ്മയോടുള്ള കരുതൽ ഉണ്ടെന്നും പിണറായി വിജയൻ

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ തുടക്കം മുതൽ തന്നെ കൈക്കൊണ്ടതെന്നും മകൻ നഷ്ടപ്പെട്ട അമ്മയോടുള്ള കരുതൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മകന്റെ ജീവനു പകരമാവില്ലെങ്കിലും സംഭവം നടന്നതിനു ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തിൽ കുടുംബത്തിന് ആശ്വാസനടപടിയായി പത്ത് ലക്ഷം രൂപ അനുവദിച്ചു. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും പബ്ലിക് പ്രോസിക്യൂട്ടറായി ജിഷ്ണുവിന്റെ കുടുംബം നിർദേശിച്ച ആളെ നിയമിക്കുകയും ചെയ്തതായി പിണറായി വിശദീകരിച്ചു.

ജിഷ്ണുവിനെ അമ്മയ്ക്കും ബന്ധുക്കൾക്കും ഡിജിപി ഓഫീസിനു മുന്നിൽ നേരിടേണ്ടി വന്ന അവസ്ഥയുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തു വന്നിരിക്കുന്നത്. മലപ്പുറം ചേളാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്ന നിർബന്ധത്തോടെയാണ് സർക്കാർ പ്രവർത്തിച്ചത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളരുതായ്മകളിൽ നടപടിയെടുക്കാനായി ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഇതിനായാണ് നിയോഗിച്ചതെന്നും പിണറായി പറഞ്ഞു.

പ്രതികളിൽ ചിലർ മുൻ‌കൂർ ജാമ്യം നേടി. ഇവരെ അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റൊരു കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിനു പോലീസ് കോടതിയുടെ രൂക്ഷ വിമർശനത്തിനിരയായി. ഇനിയും ചില പ്രതികളെ പിടികൂടാനുണ്ട്. അവരുടെ സ്വത്ത് കണ്ടുകെട്ടാനായുള്ള ഹരജി കോടതിയുടെ പരിഗണനയിലാണെന്നും പിണറായി വിശദീകരിച്ചു. ഇതിനു മുമ്പുതന്നെ ജിഷ്ണുവിന്റെ മാതാപിതാക്കൾ വന്നു കണ്ടിരുന്നെന്നും അപ്പോൾ ഒരു അംശത്തിൽ പോലും സർക്കാരിനെ കുറ്റപ്പെടുത്തിയില്ലെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞദിവസം ഡിജിപിയെ കാണാൻ ജിഷ്ണുവിന്റെ അമ്മയടക്കം ആറു ബന്ധുക്കൾക്കാണ് അനുമതി കൊടുത്തത്. ഇവർ അകത്തേക്കു വരുമ്പോൾ കൂടെ തോക്ക് സാമിയും ഷാജഹാനും എസ്‌യുസിഐ, ബിജെപി നേതാവും കൂടെ കയറാൻ ശ്രമിച്ചു. ഇത് പൊലീസ് തടയുകയാണുണ്ടായത്. ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചു എന്ന് ആരോപിക്കുന്ന ചാനലുകൾ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങൾ പരിശോധിച്ചാൽ തന്നെ യാഥാർഥ്യം മനസ്സിലാക്കാം എന്നും പിണറായി പറഞ്ഞു. തുടർന്നും ജിഷ്ണുവിനു നീതി നടപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഡിജിപി ജിഷ്ണുവിന്റെ അമ്മയെ ആശുപത്രിയിൽ പോയി കണ്ടെന്നും പിണറായി പറഞ്ഞു,

Read More >>