എ കെ ശശീന്ദ്രനെതിരായ ആരോപണം; എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; സംഭാഷണശകലം കേട്ട ശേഷം പ്രതികരിക്കാമെന്ന് എ കെ ശശീന്ദ്രൻ

ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരായി ഉയർന്ന ആരോപണത്തെ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കെതിരായി പുറത്തുവന്ന സംഭാഷണശകലങ്ങൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് എ കെ ശശീന്ദ്രൻ. പൊതുപരിപാടികൾ വെട്ടിച്ചുരുക്കി മന്ത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.

എ കെ ശശീന്ദ്രനെതിരായ ആരോപണം; എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി; സംഭാഷണശകലം കേട്ട ശേഷം പ്രതികരിക്കാമെന്ന് എ കെ ശശീന്ദ്രൻ

ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരായി ഉയർന്ന ആരോപണത്തെ ഗൗരവകരമായി കാണുന്നുവെന്നും ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായി പുറത്തുവന്ന സംഭാഷണശകലങ്ങൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പാർട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കുന്ന നടപടികൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പൊതുപരിപാടികൾ റദ്ദാക്കി മന്ത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.

പരാതിയുമായി സമീപിച്ച യുവതിയോട് ലൈംഗികച്ചുവയോടെ മന്ത്രി എ കെ ശശീന്ദ്രൻ സംസാരിക്കുന്ന ശബ്ദരേഖ മംഗളം ടെലിവിഷനാണ് പുറത്തുവിട്ടത്. ഗതാഗത മന്ത്രിയായ എ കെ ശശീന്ദ്രൻ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗം കൂടിയാണ്. പാർട്ടി സംസ്ഥാന നേതൃത്വം ആരോപണം പരിശോധിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ നേരത്തെ പറഞ്ഞിരുന്നു.

Read More >>