ഇടതു സർക്കാരിന് നിരക്കാത്ത വീഴ്ചകൾ പൊലീസിന് സംഭവിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ സർക്കാരിന്റെ 'ഹാങ്ങ് ഓവർ' മൂലമാണ് വീഴ്ച സംഭവിച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു.

ഇടതു സർക്കാരിന് നിരക്കാത്ത വീഴ്ചകൾ പൊലീസിന് സംഭവിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ഇടതു സർക്കാരിന്റെ കാലത്ത് സംഭവിച്ചു കൂടാത്ത വീഴ്ചകൾ പൊലീസിന് സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് സംഭവിച്ച വീഴ്ചകൾ നിയമസഭയിലാണ് പിണറായി തുറന്നു സമ്മതിച്ചത്. കഴിഞ്ഞ സർക്കാരിന്റെ 'ഹാങ്ങ് ഓവർ' മൂലമാണ് വീഴ്ച സംഭവിച്ചതെന്നും പിണറായി കൂട്ടിച്ചേർത്തു.

പൊലീസ് വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെ പൊലീസ് പ്രവർത്തിക്കില്ല. യുഎപിഎ ചുമത്തുന്നതിൽ അതീവ ജാഗ്രത പുലർത്തുമെന്നും അത്യസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ യുഎപിഎ ചുമത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപ്രവർത്തകർക്കെതിരെ കാപ്പ ചുമത്തില്ല.

ഇനിമുതൽ സ്റ്റേഷൻ ഹൌസ് ഓഫിസർമാരുടെ ചുമതല സിഐമാർക്ക് കൈമാറുമെന്നും കുറ്റാന്വേഷണവും ക്രമാസമാധാനപാലനവും രണ്ടു വിഭാഗങ്ങളായി തിരിക്കുന്ന നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു.

നേരത്തെ എസ്‌ഐ മുതൽ മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ റേഞ്ച് തല യോഗത്തിൽ മുഖ്യമന്ത്രി യുഎപിഎ ചുമത്തുന്നതിൽ ഉൾപ്പെടെ പൊലീസ് സ്വീകരിക്കുന്ന നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.