തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമെന്നു പിണറായി; ബിജെപിയുടെ വോട്ട് കുറഞ്ഞു

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷിക്ക് ഭരണം നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. മോദി തരംഗമാണ് പ്രതിഫലിച്ചതെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരുമായിരുന്നു. എന്നാല്‍ ബിജെപി അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ അവര്‍ക്കു തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമെന്നു പിണറായി; ബിജെപിയുടെ വോട്ട് കുറഞ്ഞു

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇപ്പോള്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് ചെയ്തിരിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപിക്ക് വലിയ വിജയമാണുണ്ടായത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ മുന്നേറ്റമുണ്ടായെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നാല്‍ മാത്രമേ കാര്യങ്ങള്‍ കൃത്യമായി പറയാന്‍ കഴിയൂ.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷിക്ക് ഭരണം നഷ്ടമായെന്നാണ് വ്യക്തമാകുന്നത്. മോദി തരംഗമാണ് പ്രതിഫലിച്ചതെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരുമായിരുന്നു. എന്നാല്‍ ബിജെപി അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില്‍ അവര്‍ക്കു തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Read More >>