മന്ത്രി എം എം മണിയെ തള്ളി മുഖ്യമന്ത്രി: പരാമർശം ശരിയായില്ല; പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മയാണ്

കേരളത്തിൽ ഉണ്ടായ സ്ത്രീകളുടെ ഒരു പ്രതിഷേധക്കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈ. അതിനെ മോശമായി പറയുന്നത് ശരിയല്ല. പ്രസ്താവന നടത്തിയ ആളുമായി സംസാരിച്ച ശേഷം നടപടിയെടുക്കണമോ എന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി എം എം മണിയെ തള്ളി മുഖ്യമന്ത്രി: പരാമർശം ശരിയായില്ല; പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മയാണ്

എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ മന്ത്രി എംഎം മണിയുടെ പ്രസ്താവന ശരിയല്ലെന്ന് മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. കേരളത്തിൽ ഉണ്ടായ സ്ത്രീകളുടെ ഒരു പ്രതിഷേധക്കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈ. അതിനെ മോശമായി പറയുന്നത് ശരിയല്ല. പ്രസ്താവന നടത്തിയ ആളുമായി സംസാരിച്ച ശേഷം നടപടിയെടുക്കണമോ എന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റോഡിൽ സമരം ചെയ്യുന്ന തങ്ങളുടെ കാലിൽ വീണു മാപ്പ് പറയാതെ എം എം മണിയെ വെറുതെ വിടില്ലെന്ന്പ ഉറച്ച നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകർ. ലോകത്തിലെ എല്ലാ സ്ത്രീകളെയും അധിക്ഷേപിക്കുകയാണ് മണി ചെയ്തതെന്നും മണിയെ വെറുതേ വിടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്നായിരുന്നു എം എം മണിയുടെ പ്രസ്താവന. ഇന്നലെ അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും എംഎം മണി പറഞ്ഞിരുന്നു.