പിണറായി മഹിജയെ സന്ദര്‍ശിക്കണമായിരുന്നെന്ന് എം മുകുന്ദന്‍; ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അകലരുത്

താനായിരുന്നുവെങ്കില്‍ മഹിജയെ സന്ദര്‍ശിക്കുമായിരുന്നെന്ന് എം മുകുന്ദന്‍ പറഞ്ഞു. വിവാദങ്ങള്‍ക്കു വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി മഹിജയെ സന്ദര്‍ശിക്കണമായിരുന്നെന്ന് എം മുകുന്ദന്‍; ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അകലരുത്

ജിഷ്ണുവിന്റെ അമ്മ മഹിജയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കണമായിരുന്നെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. താനായിരുന്നുവെങ്കില്‍ ആദ്യം അതായിരുന്നു ചെയ്യുക. എങ്കില്‍ പ്രശ്‌നം ഇത്രയ്ക്കു വഷളാകുമായിരുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് പുരസ്‌കാരം നല്‍കാന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മുകുന്ദന്റെ പ്രതികരണം. ജിഷ്ണു കേസില്‍ നടന്നത് ആവശ്യമായ സമരമാണ്. ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അകലരുതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാല്‍ എങ്ങനെ തുടരാം എന്നാണ് പാര്‍ട്ടികള്‍ നോക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും എന്നാല്‍ സാധിക്കുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിക്കു ഇതു തന്നെയാണ് സംഭവിച്ചത്. ആദ്യമാസങ്ങളില്‍ വന്‍ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് വിവാദങ്ങള്‍ മാത്രമായിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണമെന്നും വിവാദങ്ങള്‍ക്കു വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും എം മുകുന്ദന്‍ പറഞ്ഞു.

Read More >>