ഫോൺകെണി വിവാദം; എ കെ ശശീന്ദ്രനെതിരെ കോടതി ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു

നിരന്തരം ശല്യം ചെയ്തു എന്ന മംഗളം ചാനല്‍ ജീവനക്കാരിയുടെ പരാതിയിന്‍മേലാണ് കോടതിയുടെ നടപടി. ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് ശശീന്ദ്രനെതിരായ കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ശശീന്ദ്രനു നോട്ടീസ് അയച്ചിട്ടുണ്ട്.

ഫോൺകെണി വിവാദം; എ കെ ശശീന്ദ്രനെതിരെ കോടതി ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തു

ഫോൺകെണി വിവാദത്തിൽ മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരെ കോടതി സ്വമേധയാ കേസെടുത്തു. മാധ്യമപ്രവർത്തകയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്.

നിരന്തരം ശല്യം ചെയ്തു എന്ന മംഗളം ചാനല്‍ ജീവനക്കാരിയുടെ പരാതിയിന്‍മേലാണ് കോടതിയുടെ നടപടി. ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് ശശീന്ദ്രനെതിരായ കേസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി ശശീന്ദ്രനു നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കോടതിക്കു മുമ്പാകെ ശശീന്ദ്രൻ മൊഴി നൽകേണ്ടി വരും. ലൈം​ഗികാരോപണം സംബന്ധിച്ചു പുറത്തുവന്ന ടേപ്പിന്റെ പൂർണരൂപം കോടതിയിൽ ഹാജരാക്കേണ്ടിയും വരും. അതേസമയം, കോടതി നടപടി സ്വാഭാവികമാണെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു

ശശീന്ദ്രൻ ഫോണിലൂടെ തന്നെ ‌നിരന്തരം ശല്യപെടുത്തിയിരുന്നുവെന്നും ചാനലിലൂടെ പുറത്തുവിട്ട ഫോണ്‍ സംഭാഷണം സ്റ്റിങ് ഓപ്പറേഷനല്ലെന്നും യുവതി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ യുവതിയടക്കം മുന്നു പേരുടെ മൊഴി നേരത്തെ രേഖപെടുത്തിയിരുന്നു.