മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം

മുഖ്യമന്ത്രി പോലും ഫോണ്‍ ചോര്‍ത്തലിനു ഇരയായിട്ടും പോലീസിന് ഇക്കാര്യത്തില്‍ ഒരു നടപടിയെടുക്കാന്‍ കഴിയുന്നില്ല.എന്ന് അനില്‍ അക്കര ആരോപിച്ചു

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം

സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ വ്യാപകമായി ചോര്‍ത്തുന്നുവെന്ന് ആരോപണം. നിയമസഭയില്‍ അനില്‍ അക്കരെ എംഎല്‍എയാണ് ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള 27 രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല എന്നുള്ളതാണ് അതിശയകരം

സിഐഎം നേതാക്കള്‍ വരെ ഫോണ്‍ ചോര്‍ത്തലിന് ഇരയാവുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുവരെ 27 സിപിഐഎം നേതാക്കളുടെ ഫോണ്‍ വിളികള്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് അറിവ്. എന്നിട്ടു പോലും ഇക്കാര്യത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രി പോലും ഫോണ്‍ ചോര്‍ത്തലിനു ഇരയായിട്ടും പോലീസിന് ഇക്കാര്യത്തില്‍ ഒരു നടപടിയെടുക്കാന്‍ കഴിയുന്നില്ല.

വ്യാപകമായി,സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കന്മാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു എന്ന ഗുരുതരമായ പരാതി താന്‍ ബിഎസ്എന്‍എല്ലില്‍ നല്‍കി. പക്ഷെ അവരില്‍ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അനില്‍ അക്കര നിയമസഭയില്‍ ഉന്നയിച്ചു


Read More >>