എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദം: റിട്ട. ജസ്റ്റിസ് പി എ ആന്റണിക്ക് ജുഡീഷ്യൽ അന്വേഷണ ചുമതല

മൂന്നു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷനു നിർദേശം നൽകിയിരിക്കുന്നത്. ആരാണ് ഫോൺ വിളിച്ചത്, എന്തിനാണു വിളിച്ചത് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കണം. ​ഫോൺ റെക്കോർഡിങ്, അത് നിയമ ലംഘനമാണോ, റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ എഡിറ്റിങ് നടന്നിട്ടുണ്ടോ, സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളൊക്കെ അന്വേഷണ പരിധിയിൽ വരും.

എ കെ ശശീന്ദ്രന്റെ ഫോൺ വിളി വിവാദം: റിട്ട. ജസ്റ്റിസ് പി എ ആന്റണിക്ക് ജുഡീഷ്യൽ അന്വേഷണ ചുമതല

എ കെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോൺ വിളി വിവാദം സംബന്ധിച്ചു പ്രഖ്യാപിച്ച ജു‌ഡീഷ്യൽ അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചു. റിട്ട. ജസ്റ്റിസ് പി എ ആന്റണിയാണ് സംഭവം അന്വേഷിക്കുക. ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം.

മൂന്നു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷനു നിർദേശം നൽകിയിരിക്കുന്നത്. ആരാണ് ഫോൺ വിളിച്ചത്, എന്തിനാണു വിളിച്ചത് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കണം. ​ഫോൺ റെക്കോർഡിങ്, അത് നിയമ ലംഘനമാണോ, റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ എഡിറ്റിങ് നടന്നിട്ടുണ്ടോ, സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളൊക്കെ അന്വേഷണ പരിധിയിൽ വരും.

ഇതുകൂടാതെ ഫോണ്‍സംഭാഷണം ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച എകെ ശശീന്ദ്രന്റെ കൂടി ആവശ്യപ്രകാരമായിരുന്നു ഇത്.

ഈ മാസം 26 നാണ് ശശീന്ദ്രന്റെ രാജിക്കു കാരണമായ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മം​ഗളം ടെലിവിഷൻ ബി​ഗ് ബ്രേക്കിങ് എന്ന രീതിയിൽ പുറത്തുവിട്ടതായിരുന്നു ഇത്. ശശീന്ദ്രൻ ഒരു യുവതിയുമായി നടത്തുന്ന അശ്ലീല സംഭാഷണമാണു പുറത്തുവന്നത്. എന്നാൽ ഇതിൽ യുവതി സംസാരിക്കുന്ന ഭാ​ഗം എഡിറ്റ് ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ പരാതിക്കാരി ഇല്ലാത്തതിനാലും ആരും ഇതുമായി ബന്ധപ്പെട്ടു പൊലീസിനെ സമീപിക്കാത്തിനാലും ചാനലിന്റെ നിലപാടിനെതിരെ ആദ്യമേ തന്നെ പ്രതിഷേധം ശക്തമായിരുന്നു.

സംഭവത്തിനു പിന്നിൽ ​ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ചാനലിലെ തന്നെ ഒരു ജീവനക്കാരിയെ ഉപയോ​ഗിച്ചു നടത്തിയ ഹണിട്രാപ്പാണ് ഇതെന്നുമാണ് ആരോപണം.

Read More >>