തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ പിജി ഡോക്ടര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ വിഷം ഉള്ളില്‍ ചെന്ന് ഐശ്വര്യയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഐശ്വര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ഇന്നു പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ പിജി ഡോക്ടര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വനിതാ പിജി ഡോക്ടര്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. മലപ്പുറം എടപ്പാള്‍ ആനന്ദഭവനില്‍ പി ഐശ്വര്യ (31)യാണ് മരിച്ചത്.

മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ വിഷം ഉള്ളില്‍ ചെന്ന് ഐശ്വര്യയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഐശ്വര്യയെ മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ഇന്നു പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ഐശ്വര്യ ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തി. കളമശേരി കോപ്പറേറ്റീവ് മെഡിക്കല്‍ കോളേജിലെ ഡോ. പ്രഫ. രാഹുല്‍ രാജ് ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്.