ഇന്ധനവില വർധന: 13ന് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുക, വിപണി നിയന്ത്രണ ചട്ടത്തിനു കീഴിലുള്ള ന്യായരഹിത പിഴകള്‍ ഒഴിവാക്കുക, ദിനംപ്രതിയുള്ള ഇന്ധനവില മാറ്റത്തിന്റെ മറവില്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വര്‍ധിപ്പിക്കുന്നത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം

ഇന്ധനവില വർധന: 13ന് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

13ന് രാജ്യവ്യാപകമായി നടക്കുന്ന പെട്രോൾ പമ്പ് അടച്ചിടൽ പ്രതിഷേധത്തിന്റെ ഭാ​ഗമായി കേരളത്തിലെ മുഴുവൻ പമ്പുകളും അടച്ചിടും. സംസ്ഥാനത്തെ 2000ഓളം പമ്പുകളാണ് 24 മണിക്കൂർ അടച്ചിടുക.

എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുക, വിപണി നിയന്ത്രണ ചട്ടത്തിനു കീഴിലുള്ള ന്യായരഹിത പിഴകള്‍ ഒഴിവാക്കുക, ദിനംപ്രതിയുള്ള ഇന്ധനവില മാറ്റത്തിന്റെ മറവില്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വര്‍ധിപ്പിക്കുന്നത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് കേരളാ ഘടകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ സംഘടനകള്‍ ചേര്‍ന്നതാണ് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. 2100ത്തോളം പെട്രോള്‍ പമ്പുകളാണ് ഇവര്‍ക്കു കീഴിലുള്ളത്. കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുകയെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്.

പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, വില ഏകീകരണം തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ മുന്നോട്ടു വയ്ക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ പി ശിവാനന്ദന്‍, എം രാധാകൃഷ്ണന്‍, ടി വി രാംകുമാര്‍, പി. മൂസ, വെങ്കിടേഷ് പങ്കെടുത്തു.

Read More >>