ഫുള്‍ ലോഡില്‍ ബിയര്‍ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; നാട്ടുകാര്‍ പൂസായി

24000 ബിയര്‍ കുപ്പികളുമായി കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് പോകുകയായിരുന്ന ലോറിയാണ് പേരാവൂരിന് സമീപം ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം അറിഞ്ഞെത്തിയവര്‍ ഓടിക്കൂടി പൊട്ടാത്ത കുപ്പികള്‍ എടുത്തുകൊണ്ടുപോകുകയായിരുന്നു.

ഫുള്‍ ലോഡില്‍ ബിയര്‍ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; നാട്ടുകാര്‍ പൂസായി

കണ്ണൂര്‍ പേരാവൂരില്‍ ബിയര്‍ കയറ്റിവന്ന ലോറി ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തലശ്ശേരി-ബാവലി അന്തര്‍സംസ്ഥാന പാതയില്‍ ഇരുപത്തിനാലാം മൈലിന് സമീപം സെമിനാരി വില്ലയ്ക്കടുത്താണ് അപകടം. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഡിപ്പോയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ രങ്കപ്പ, ക്ലീനര്‍ നാരായണന്‍ എനിനിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ക്യാബിനില്‍ തീ പടര്‍ന്നെങ്കിലും അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി.


24000 ബിയര്‍ കുപ്പികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയില്‍ നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ കുറെ പൊട്ടി നശിച്ചു. പൊട്ടാത്ത കുപ്പികള്‍ അപകടം അറിഞ്ഞെത്തിയവര്‍ കൊണ്ടുപോയി. ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് ബിയര്‍ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

Read More >>