കെ സുരേന്ദ്രന് വീണ്ടും പണി പാളി; കേരളത്തെ ആർഎസ്എസിൽ നിന്നും ബിജെപിയിൽ നിന്നും രക്ഷിക്കണമെന്ന് കമെന്റുകൾ ഇട്ട് കേരള ജനത

ഓരോ അഞ്ചുമിനിറ്റിലും 4000 കമെന്റുകൾ എന്ന നിലയിലാണ് ആളുകൾ കമെന്റുകൾ ചെയ്യുന്നത്. സുരേന്ദ്രന് അയ്യപ്പശാപമാണോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്

കെ സുരേന്ദ്രന് വീണ്ടും പണി പാളി; കേരളത്തെ ആർഎസ്എസിൽ നിന്നും ബിജെപിയിൽ നിന്നും രക്ഷിക്കണമെന്ന് കമെന്റുകൾ ഇട്ട് കേരള ജനത

സേവ് കേരളം ഫ്രം കമ്മ്യുണിസ്റ്സ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട കെ സുരേന്ദ്രന് മലയാളികളുടെ ട്രോൾ പൊങ്കാല. തുടർച്ചയായ ഹർത്താലുകളും കലാപങ്ങളും നടത്തി കേരളത്തെ ആകെ ബുദ്ധിമുട്ടിലാക്കിയ ബിജെപിക്കും ആർഎസ്‌എസിനും എതിരെ ജനനരോഷം നിലനിൽക്കുമ്പോഴാണ് കെ സുരേന്ദ്രൻ അയ്യപ്പൻറെ ചിത്രം വച്ച് ഇത്തരമൊരു പോസ്റ്റ് ഇട്ടത്.

ഇതോടെ ബിജെപിക്കും ആർഎസ്‌എസിനും ബിജെപിക്കും എതിരെയുള്ള രോഷം കേരള ജനത കക്ഷി മത രാഷ്ട്രീയ ഭേദമന്യേ സുരേന്ദ്രന്റെ പോസ്റ്റിനു കീഴിൽ തീർക്കുകയായിരുന്നു. പോസ്റ്റിനു താഴെ സേവ് കേരള ഫ്രം ബിജെപി, ആർഎസ്എസ്, ചാണക സംഘി എന്നിങ്ങനെയുള്ള കമെന്റുകളുടെ കുത്തൊഴുക്കാണ്. നാല് മണിക്കൂറിനുള്ളിൽ 42000 കമെന്റുകളും 603 ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ആവേശം വിടാതെ കേരളം പ്രതികരണം തുടരുകയാണ് ഇപ്പോഴും.

ഓരോ അഞ്ചുമിനിറ്റിലും 4000 കമെന്റുകൾ എന്ന നിലയിലാണ് ആളുകൾ കമെന്റുകൾ ചെയ്യുന്നത്. സുരേന്ദ്രന് അയ്യപ്പശാപമാണോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്

Type a message...