വായ്പ ലഭിച്ചില്ല: കെഎസ്ആർടിസിയിൽ മാർച്ചിലെ പെൻഷൻ ഇനിയും വൈകും; ഉത്തരമില്ലാതെ അധികൃതർ

മാർച്ച് ഒന്നിനു നൽകേണ്ട പെൻഷനാണ് ഒരു മാസവും നാലുദിവസവും പിന്നിട്ടിട്ടും മുടങ്ങിക്കിടക്കുന്നതെന്ന് കെഎസ്ആർടിഇഎ സെക്രട്ടറി ശാന്തകുമാർ നാരദാ ന്യൂസിനോടു പറഞ്ഞു. 38,000 പെൻഷൻകാർക്കായി 60 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതിൽ പകുതി തുക സർക്കാരും പകുതി തുക കെഎസ്ആർടിസിയുമാണ് വഹിച്ചുവരുന്നത്. ശമ്പളത്തിന്റെ കാര്യവും ഇങ്ങനെതന്നെ. ഇതുപ്രകാരം 30 കോടി വീതമാണ് പെൻഷനായി സർക്കാരും കോർപറേഷനും ചെലവഴിക്കുന്നത്.

വായ്പ ലഭിച്ചില്ല: കെഎസ്ആർടിസിയിൽ മാർച്ചിലെ പെൻഷൻ ഇനിയും വൈകും; ഉത്തരമില്ലാതെ അധികൃതർ

സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ മാർച്ചിലെ പെൻഷൻ ഇനിയും വൈകും. പെൻഷനുള്ള സർക്കാർ ഫണ്ട് ലഭിച്ചെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇതുവരെ വായ്പ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്. കോർപറേഷന്റെ കൈയിൽ പണമില്ലാത്തതിനാൽ കെടിഡിഎഫ്സി ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്താണ് കോർപറേഷൻ ‌നിലവിൽ പെൻഷനും ശമ്പളവും നൽകിവരുന്നത്.

മാർച്ച് ഒന്നിനു നൽകേണ്ട പെൻഷനാണ് ഒരു മാസവും നാലുദിവസവും പിന്നിട്ടിട്ടും മുടങ്ങിക്കിടക്കുന്നതെന്ന് കെഎസ്ആർടിഇഎ സെക്രട്ടറി ശാന്തകുമാർ നാരദാ ന്യൂസിനോടു പറഞ്ഞു. 38,000 പെൻഷൻകാർക്കായി 60 കോടി രൂപയാണ് ആവശ്യമുള്ളത്. ഇതിൽ പകുതി തുക സർക്കാരും പകുതി തുക കെഎസ്ആർടിസിയുമാണ് വഹിച്ചുവരുന്നത്. ശമ്പളത്തിന്റെ കാര്യവും ഇങ്ങനെതന്നെ. ഇതുപ്രകാരം 30 കോടി വീതമാണ് പെൻഷനായി സർക്കാരും കോർപറേഷനും ചെലവഴിക്കുന്നത്.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലായ കെഎസ്ആർടിസി കാലങ്ങളായി പുറത്തുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ഫണ്ടിനായി ആശ്രയിക്കുന്നത്. കുടിശ്ശിക ഏറിയതിനാൽ എസ്ബിടി ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്നും കടം ഇനി ലഭിക്കില്ല. കെടിഡിഎഫ്സി മാത്രമാണ് വായ്പ നൽകാൻ തയ്യാറുള്ളത്. അതേസമയം, കെടിഡിഎഫ്സിക്കും ആയിരക്കണക്കിനു കോടി രൂപ വായ്പാ കുടിശ്ശികയിനത്തിൽ നൽകാനുണ്ടുതാനും.

മാർച്ചിലെ ശമ്പളം കൃത്യമായി തന്നെ നൽകാൻ കഴിഞ്ഞിരുന്നെങ്കിലും പെൻഷനുള്ള തുകയുടെ കാര്യത്തിലാണ് ഇപ്പോൾ തടസ്സം നേരിട്ടിരിക്കുന്നത്. സർക്കാർ വിഹിതം കഴിഞ്ഞുവരുന്ന തുക ബാങ്കിൽനിന്നും വായ്പയെടുത്താണ് ശമ്പളവും നൽകിയത്. അതേസമയം, വായ്പ ലഭിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ചർച്ച നടക്കുകയാണെന്നുമാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.