"ചുമ്മാ വിടമാട്ട എംഎം മണിയെ"; അധിക്ഷേപ പ്രസ്താവന നടത്തിയ എം എം മണിക്കെതിരെ മൂന്നാറില്‍ പെണ്ണിളകി: വീഡിയോ കാണാം

തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം? കുടിയും കൂത്താട്ടവുമാണോ അവിടെ നടന്നത്. തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേശ്യകളാണെന്നാണോ മണി കരുതിയത്. കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ് ഞങ്ങള്‍. ബോണസിനും കൂലിക്കും വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ രൂപപ്പെട്ടത്. അങ്ങനെയുള്ള ഞങ്ങളെ അപമാനിക്കാൻ മണിക്ക് എന്തവകാശമാണുള്ളത്.പാർട്ടിക്ക് അപമാനമാണ് മണി. പാർട്ടി അയാളെ പുറത്താക്കണം. അയാൾ രാജി വയ്ക്കാതെ ഞങ്ങൾ പിന്നോട്ടില്ലെന്നും പെമ്പിളൈ ഒരുമൈ പ്രവർത്തകർ വ്യക്തമാക്കി.

ചുമ്മാ വിടമാട്ട എംഎം മണിയെ; അധിക്ഷേപ പ്രസ്താവന നടത്തിയ എം എം മണിക്കെതിരെ മൂന്നാറില്‍ പെണ്ണിളകി: വീഡിയോ കാണാം

പെമ്പിളൈ ഒരുമൈ സമരക്കാരെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി എം എം മണിക്കെതിരെ പ്രക്ഷോഭവുമായി പെമ്പിളൈ ഒരുമൈ പ്രവർത്തകർ. കാലിൽ വീണു മാപ്പ് പറയാതെ എം എം മണിയെ വെറുതെ വിടില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ​ഗോമതി പറഞ്ഞു. ലോകത്തിലെ എല്ലാ സ്ത്രീകളെയും അധിക്ഷേപിക്കുകയാണ് മണി. മണിയെ വെറുതേ വിടില്ല.

തോട്ടം തൊഴിലാളി സ്ത്രീകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെറിയാം? കുടിയും കൂത്താട്ടവുമാണോ അവിടെ നടന്നത്. തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേശ്യകളാണെന്നാണോ മണി കരുതിയത്. കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ് ഞങ്ങള്‍. ബോണസിനും കൂലിക്കും വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ രൂപപ്പെട്ടത്. അങ്ങനെയുള്ള ഞങ്ങളെ അപമാനിക്കാൻ മണിക്ക് എന്തവകാശമാണുള്ളത്.

പാർട്ടിക്ക് അപമാനമാണ് മണി. പാർട്ടി അയാളെ പുറത്താക്കണം. അയാൾ രാജി വയ്ക്കാതെ ഞങ്ങൾ പിന്നോട്ടില്ലെന്നും പെമ്പിളൈ ഒരുമൈ പ്രവർത്തകർ വ്യക്തമാക്കി. ഇന്നലെ സമരം ചെയ്യാൻ സിഐ അനുവാദം തന്നില്ലെന്നും അവർ പറഞ്ഞു. അയാൾ എംഎം മണിയുടെ ആളാണ്. യോഗംചേരാൻ പോലും അനുമതി തന്നില്ലെന്നും ​ഗോമതി വ്യക്തമാക്കി.

മൂന്നാര്‍ ടൗണില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാനുളള പൊലീസ് ശ്രമം നാടകീയ സംഭവങ്ങള്‍ക്കിടയാക്കി. പൊലീസിന്റെ ബലപ്രയോഗത്തെ ചെറുത്ത് സ്ത്രീകള്‍ റോഡില്‍ കിടന്നതോടെ അവർ പിന്‍വാങ്ങി.

പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്നായിരുന്നു എം എം മണിയുടെ പ്രസ്താവന. അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു മണിയുടെ അധിക്ഷേപ പരാമർശം. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും എംഎം മണി പറഞ്ഞു.