പെരിയ ഇരട്ടക്കൊല: പീതാംബരനും സജിയും റിമാൻഡിൽ

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കു​റ്റം സ​മ്മ​തി​പ്പി​ച്ച​തെ​ന്നായിരുന്നു പീതാംബരന്റെ വാദം.

പെരിയ ഇരട്ടക്കൊല: പീതാംബരനും സജിയും റിമാൻഡിൽ

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതികളായ സിപിഐഎം മുൻ ലോക്കൽകമ്മിറ്റിയം​ഗം പിതാംബരൻ, സജി ജോർജ് എന്നിവരെ റിമാൻഡ് ചെയ്തു. ഹൊസ്​ദുർഗ്​ ജുഡീഷ്യൽ ഒന്നാംക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ഇരുവരെയും രണ്ടാഴ്ച റിമാൻഡ് ചെയ്തത്.

അതേസമയം, കോടതിയിൽ പീതാംബരൻ കുറ്റം നിഷേധിച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കു​റ്റം സ​മ്മ​തി​പ്പി​ച്ച​തെ​ന്നായിരുന്നു പീതാംബരന്റെ വാദം. കേസ്​ ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് മുഖ്യപ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട്​ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി.

കേസില്‍ ഏഴു പ്രതികളെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലുള്ള മറ്റു അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാനും ക്രൈംബാഞ്ച് അപേക്ഷ സമര്‍പ്പിച്ചേക്കും.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ല്യോ​ട്ടി​ന​ടു​ത്ത് ത​ന്നി​ത്തോ​ട്-​കൂ​രാ​ങ്ക​ര റോ​ഡി​ൽ​വ​ച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശ​ര​ത്തി​നെ​യും കൃ​പേ​ഷി​നെയും സിപിഐഎമ്മുകാർ വെട്ടിക്കൊല​പ്പെ​ട്ടു​ത്തി​യ​ത്. ശ​ര​ത്തും കൃ​പേ​ഷും ബൈ​ക്കി​ൽ കൂ​രാ​ങ്ക​ര​യി​ലെ ശ​ര​ത്തി​ൻ​റെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. വീ​ടി​ന​ടു​ത്തെ​ത്താ​റാ​യ​പ്പോ​ൾ ജീ​പ്പി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി ഇ​രു​വ​രെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു.

Read More >>