ശ്രീജിവന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് പിസി ജോർജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

നടി ആക്രമിക്കപ്പെട്ട കേസും സിബിഐക്ക് വിടണമെന്ന് പിസി ജോർജ്ജ് മുഖ്യന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു.

ശ്രീജിവന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് പിസി ജോർജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

ശ്രീജിവന്റെ മരണത്തിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്ന് പിസി ജോർജ്ജ്. ഇത് സംബന്ധിച്ച് പിസി ജോർജ്ജ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സിബിഐ അന്വേഷണം പൂർത്തിയാകും വരെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് പിസി ജോർജ്ജ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നത്.

അതേസമയം കേസ് സിബിഐയ്ക്ക് വിടാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പിസി ജോർജ്ജ് അഭിനന്ദിച്ചു. കൂടാതെ ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്തിന് കൈമാറിയ നടപടിയെയും പിസി ജോർജ്ജ് അഭിനന്ദിച്ചു.

കൊച്ചിയിൽ സിനിമ നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു സംഘം ആളുകൾ നിയമത്തെയും ഭരണകൂട സംവിധാനങ്ങളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ആയതിനാൽ കേസ് സിബിഐക്ക് വിടണമെന്നും പിസി ജോർജ്ജ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. നേരത്തെ കേസ് അന്വേഷിച്ച ബി സന്ധ്യയെ മാറ്റിയ സർക്കാർ നടപടിയെ പിസി ജോർജ്ജ് അഭിനന്ദിച്ചു.

Read More >>