അപകീർത്തികരമായ പരാമർശത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം: വനിതാ കമ്മീഷന് പി.സി ജോർജിന്റെ പരിഹാസം

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി ജോർജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. നോട്ടീസ് ലഭിച്ചാൽ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നു പി.സി.ജോര്‍ജ് പ്രതികരിച്ചു. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും പി.സി. ജോര്‍ജ് പരിഹസിച്ചു.

അപകീർത്തികരമായ പരാമർശത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം: വനിതാ കമ്മീഷന് പി.സി ജോർജിന്റെ പരിഹാസം

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച വനിതാ കമ്മീഷനെതിരെ പി.സി.ജോര്‍ജ് എംഎൽഎ. നോട്ടീസ് ലഭിച്ചാൽ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നു കോട്ടയത്ത് പി.സി.ജോര്‍ജ് പ്രതികരിച്ചു. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് സാധിക്കില്ലല്ലോയെന്നും പി.സി. ജോര്‍ജ് പരിഹസിച്ചു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി ജോർജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും നടിക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വതത്തെ അപമാനിക്കുന്നതാണെന്നു നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.

Read More >>