കേസ് പരിഗണിക്കുന്നതിൽ നിന്നും ന്യായാധിപൻ മാറി നിൽക്കണമായിരുന്നു; ഹൈക്കോടതി ജഡ്ജി നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിച്ച ചിത്രങ്ങളെ കുറിച്ച് ജിഷ്ണുവിന്റെ കുടുംബത്തിന്റെ പ്രതികരണം

പ്രതികളുമായി നേരത്തെ പരിചയമുണ്ടായിരുന്നെങ്കിൽ കേസ് പരിഗണിക്കുന്നതിൽ നിന്നും ന്യായാധിപൻ മാറിനിൽക്കണമായിരുന്നുവെന്ന് നെഹ്‌റു കോളേജിൽ ദുരൂഹമായി മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബം. കൃഷ്ണദാസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു പ്രതികൾക്കൊപ്പം ഒരു പഠനയാത്രയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ നാരദാ ന്യൂസ് പുറത്ത് വിട്ട സാഹചര്യത്തിൽ ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്താണ് പ്രതികരണം അറിയിച്ചത്.

കേസ് പരിഗണിക്കുന്നതിൽ നിന്നും ന്യായാധിപൻ മാറി നിൽക്കണമായിരുന്നു; ഹൈക്കോടതി ജഡ്ജി നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിച്ച ചിത്രങ്ങളെ കുറിച്ച് ജിഷ്ണുവിന്റെ കുടുംബത്തിന്റെ പ്രതികരണം

പ്രതികളുമായി നേരത്തെ പരിചയമുണ്ടായിരുന്നെങ്കിൽ കേസ് പരിഗണിക്കുന്നതിൽ നിന്നും ന്യായാധിപൻ മാറിനിൽക്കണമായിരുന്നുവെന്ന് നെഹ്‌റു കോളേജിൽ ദുരൂഹമായി മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബം. പ്രതികൾക്കൊപ്പം ന്യായാധിപൻ നിൽക്കുന്ന ചിത്രങ്ങൾ കണ്ടു സാധാരണക്കാർ തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത് നാരദാ ന്യൂസിനോട് പറഞ്ഞു. കോടതിയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും ശ്രീജിത്ത് പ്രതികരിച്ചു.

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് എബ്രഹാം മാത്യു നെഹ്‌റു കോളേജ് സംഘടിപ്പിച്ച പഠനയാത്രയിൽ പങ്കെടുത്ത് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നാരദാ ന്യൂസ് പുറത്തു വിട്ടിരുന്നു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള ലക്കിടി കോളജ് സംഘടിപ്പിച്ച പഠനയാത്രയിൽ ജസ്റ്റിസ് എബ്രാഹാം മാത്യുവിനൊപ്പം ലക്കിടിയിലെ നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, കേസില്‍ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ട നിയമോപദേശക സുചിത്ര എന്നിവർ നിൽക്കുന്ന ചിത്രങ്ങളാണ് നാരദാ ന്യൂസ് പുറത്തു വിട്ടത്.

ഇതേ ജഡ്ജിയാണ് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണദാസിനെയും കൂട്ടു പ്രതികളെയും അറസ്റ്റു ചെയ്തതും വെറും നാടകമായിരുന്നുവെന്ന് സംശയിക്കാവുന്ന തെളിവാണിത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതേ ജഡ്ജി പരിഗണിച്ച ദിവസം തന്നെയാണ് കൃഷ്ണദാസിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റു നടന്നത്. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണനക്ക് എത്തിയപ്പോള്‍ അറസ്റ്റു ചെയ്ത പൊലിസിനെ അതിരൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനമായിരുന്നു നെല്ലിയാമ്പതി യാത്ര. തലേന്നു രാത്രി തന്നെ ജസ്റ്റിസ് എബ്രഹാം മാത്യു സ്ഥലത്തെത്തിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നു. പിറ്റേന്നു വൈകുന്നേരമാണ് മടങ്ങിയത്. സെബാസ്റ്റ്യന്‍ എന്റെ ചങ്കാണെന്നും കൃഷ്ണദാസ് അടുത്ത സുഹ്യത്തുമാണൊന്നെക്കെ അന്ന് ജസ്റ്റിസ് അവിടെ വെച്ചു പറഞ്ഞിരുന്നതായും യാത്രയില്‍ പങ്കെടുത്തവര്‍ ഓര്‍ക്കുന്നു.

Read More >>