പട്ടാമ്പി ഭാഗത്ത് നേരിയ തോതില്‍ ഭൂമി കുലുക്കം

എന്നാല്‍ എവിടെ നിന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാതായി റിപ്പോര്‍ട്ടില്ല.

പട്ടാമ്പി ഭാഗത്ത് നേരിയ തോതില്‍ ഭൂമി കുലുക്കം


പട്ടാമ്പി ഭാഗത്ത് നേരിയ തോതില്‍ ഭൂമി കുലുക്കം. ഇന്ന് രാവിലെ 11. 45 മണിയോടെ പട്ടാമ്പി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. നേരിയ കുലുക്കലും ശബ്ദവും ഉണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. നഗരത്തിൽ കടകളിലും മറ്റും നിന്നിരുന്ന ജനങ്ങൾ റോഡിലേക്കു ഇറങ്ങിയോടുകയായിരുന്നു.

ഭൂമി കുലുക്കത്തിൽ എന്നാല്‍ എവിടെ നിന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാതായി റിപ്പോര്‍ട്ടില്ല.

Read More >>