ടാറ്റയെ ഉരുക്കുമുഷ്ടിയുപയോഗിച്ചു പുറത്താക്കും; കാനത്തിനു കോടിയേരിയുടെ മറുപടി

മൂന്നാർ:സത്യാനന്തരം എന്ന തലക്കെട്ടിൽ പാർടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാടു വ്യക്തമാക്കിയത്. ടാറ്റയെ ഒഴിപ്പിക്കാൻ ചെന്നാൽ അവർക്ക് അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൽഡിഎഫ് യോഗത്തിൽ നടത്തിയതായി പറയുന്ന പരാമർശത്തിനു മറുപടിയെന്നോണമാണ് കോടിയേരിയുടെ നിലപാട്. വൻകിട കൈയേറ്റക്കാരെ എൽഡിഎഫ് ഭരണത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു തന്നെ പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

ടാറ്റയെ ഉരുക്കുമുഷ്ടിയുപയോഗിച്ചു പുറത്താക്കും; കാനത്തിനു കോടിയേരിയുടെ മറുപടി

മൂന്ന് ആറുകളുടെ സംഗമഭൂമിയായ മൂന്നാറില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പലഭാഗവും ടാറ്റാ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാർ:സത്യാനന്തരം എന്ന തലക്കെട്ടിൽ പാർടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാടു വ്യക്തമാക്കിയത്. മൂന്നാർ ടൗൺഷിപ്പ് ഉൾപ്പെടുന്ന അഞ്ഞൂറേക്കർ ഭൂമി ടാറ്റാ കമ്പനിയിൽ നിന്ന് മുൻകാലത്ത് ഏറ്റെടുത്ത ചരിത്രവും ലേഖനം ഓർമ്മിപ്പിക്കുന്നു. ടാറ്റയെ ഒഴിപ്പിക്കാൻ ചെന്നാൽ അവർക്ക് അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൽഡിഎഫ് യോഗത്തിൽ നടത്തിയതായി പറയുന്ന പരാമർശത്തിനു മറുപടിയെന്നോണമാണ് കോടിയേരിയുടെ നിലപാട്. വൻകിട കൈയേറ്റക്കാരെ എൽഡിഎഫ് ഭരണത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു തന്നെ പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

ടൗൺഷിപ്പ് ഏറ്റെടുത്തതിനു ശേഷവും മൂന്നാറിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ടാറ്റ കൈകടത്തിയിട്ടുണ്ടെങ്കിൽ അതിനു തടയിടണം. ഇക്കാര്യത്തിൽ നിയമസഭാ കമ്മിറ്റിയുടെ റിപ്പോർട്ടിലടക്കം വ്യക്തമായ ശുപാർശകളുണ്ടെന്നും കോടിയേരി വാദിക്കുന്നു. ബഹുജനപിന്തുണയോടെ കൈയേറ്റം ഒഴിപ്പിക്കുമെന്നാണ് ലേഖനത്തിലെ വാഗ്ദാനം.

ടാറ്റയുടെ നിയമവിരുദ്ധമായ ഭൂമിയിടപാടുകളെപ്പറ്റിയുള്ള നിയമപരിശോധനയും നടപടിയും ആവശ്യമാണ്. മൂന്നാര്‍ ടൗണ്‍ഷിപ് ഉള്‍പ്പെടുന്ന അഞ്ഞൂറേക്കര്‍ ഭൂമി ടാറ്റാകമ്പനിയില്‍ നിന്നും മുൻകാലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നിട്ടും ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ ഏതെങ്കിലും പ്രദേശത്ത് നടത്തുന്നുണ്ടെങ്കില്‍ അതിന് തടയിടണം. പാരിസ്ഥിതികമായി സംരക്ഷിക്കേണ്ട ഭൂമി അപ്രകാരം സംരക്ഷിക്കുകയും ശേഷിക്കുന്നവ പാവപ്പെട്ടവര്‍ക്ക് പതിച്ചുകൊടുക്കുകയും പൊതുപദ്ധതികള്‍ക്കായി ഉപയോഗിക്കുകയുംവേണം.

ഇക്കാര്യത്തില്‍ നിയമസഭാകമ്മിറ്റിയുടെ റിപ്പോര്‍ട്ടിലടക്കം വ്യക്തമായ ശുപാര്‍ശകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചില നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലാകട്ടെ, കൈയേറ്റം വലിയതോതില്‍ നടന്നു. ഇത്തരം കൈയേറ്റം നടത്തിയവര്‍ വന്‍കിടക്കാരെന്നോ ചെറുകിടക്കാരെന്നോ വ്യത്യാസം നോക്കാതെ തന്നെ അവരെ ഒഴിപ്പിക്കണം. അതിനാവശ്യമായ പഴുതുകളില്ലാത്ത ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ മന്ത്രിസഭയിലോ മുന്നണിയിലോ രണ്ടുചേരിയുണ്ടാകില്ലെന്നും കോടിയേരി ഉറപ്പു നൽകുന്നു.