കോടതിയില്‍ സര്‍ക്കാര്‍ നാണം കെട്ടതിനുകാരണം നിയമപണ്ഡിതരുടെ ഉപദേശമെന്നു പന്ന്യന്‍: വിധി സര്‍ക്കാരിനുള്ള പാഠം

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരെയുള്ള സുപ്രീംകോടതിവിധി വരുത്തിവച്ചത് സര്‍ക്കാരിന്റെ ഉപദേശികളാണെന്നു പന്ന്യന്‍ രവീന്ദ്രന്‍. കേസിന്റെ ചെലവും വക്കീല്‍ ഫീസും ഈ ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയില്‍ സര്‍ക്കാര്‍ നാണം കെട്ടതിനുകാരണം നിയമപണ്ഡിതരുടെ ഉപദേശമെന്നു പന്ന്യന്‍: വിധി സര്‍ക്കാരിനുള്ള പാഠം

സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നാണം കെട്ടതിനു കാരണം നിയമപണ്ഡിതരുടെ ഉപദേശമാണെന്നു സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കേസിലെ വിധി സര്‍ക്കാരിനുള്ളപാഠമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനുഉപദേശം നല്‍കുന്നവര്‍ക്ക് ഒന്നും വരാനില്ലായെന്നും പന്ന്യന്‍ പറഞ്ഞു. ഇതുകൊണ്ടുള്ള ദോഷം എല്‍ഡിഎഫിനാണ്. കേസിന്റെ ചെലവും വക്കീല്‍ ഫീസും ഈ ഉപദേശികളില്‍ നിന്ന് ഈടാക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.

പ്രസ്തുത വിധിയെ നിസാരമായി തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.വരുന്ന കാലത്തേക്കുള്ള മുന്നറിയിപ്പാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.